Friday December 09, 2016
Latest Updates

അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം:പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് 

അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം:പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ നടത്തണമെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാട്രിക് ഹൊനോഹന്‍. സര്‍വീസ് അവസാനിക്കാന്‍ ഒന്‍പതു മാസം ശേഷിക്കേ, നവംബര്‍ ആദ്യത്തോടെ വിരമിക്കുമെന്ന് പ്രൊഫസര്‍ ഹൊനോഹന്‍ അറിയിച്ചു.
പ്രതിസന്ധിയുടെ ദിനങ്ങള്‍ കഴിഞ്ഞ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഈ സമയമാണ് ഉത്തരവാദിത്വങ്ങള്‍ മറ്റൊരാളെ ഏല്‍പ്പിച്ചു മാറി നില്‍ക്കാന്‍ ഏറ്റവും നല്ലതെന്നു പ്രതികരിച്ച ഹൊനോഹന്‍ ഹൌസ് ഹോള്‍ഡ്, ബാങ്കിങ്ങ് സെക്ടറുകളില്‍ ഇപ്പോഴും പ്രതിസന്ധി നില നില്‍ക്കുന്നതായും അദ്ദേഹംചൂണ്ടിക്കാട്ടി. പരിഹരിക്കാനുളളതിന്റെ വ്യാപതി താന്‍ പെരുപ്പിച്ചു കാണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൊനോഹന്റെ അഭിപ്രായത്തെ പിന്തുണച്ച യൂറോപ്യന്‍ കമ്മീഷന്‍ പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് വ്യക്തമാക്കി.

2.1 ബില്യണാണ് ബാങ്കിന്റെ കഴിഞ്ഞവര്‍ഷത്തെ ലാഭം. സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ 1.7 ബില്യണടക്കമാണിത്.

Scroll To Top