Tuesday December 06, 2016
Latest Updates

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തുന്നു

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തുന്നു

ഡബ്ലിന്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്  അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ 2016 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു.

സിറിയയില്‍ സമാധാനം സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന സര്‍വമത സംഘത്തില്‍ അംഗമായി ഐറിഷ് സര്‍ക്കാരിന്റെ അതിഥിയായാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാബാ എത്തുന്നത്. അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും അനന്തരഫലമായി സിറിയയില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് ഡിസംബര്‍ ഒന്നിന് ഡബ്ലിനില്‍ നടത്തുന്ന സൈലന്റ് വിജിലിലും പരിശുദ്ധ ബാവ പങ്കെടുക്കും.

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സിറിയയിലെ സംഭവവികാസങ്ങള്‍ കൂടുതല്‍ വഷളാകാതെ ഇടപെടണമെന്നും,ഭീതിയിലും പട്ടിണിയിലും കഴിയുന്ന സിറിയന്‍ സമൂഹത്തിന്റെ ആവശ്യങ്ങളില്‍ സഹായമെത്തിക്കണമെന്നും പരിശുദ്ധ ബാവ അഭ്യര്‍ഥിച്ചിരുന്നു.

അയര്‍ലണ്ടിലെത്തുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ സന്ദര്‍ശിച്ചനുഗ്രഹിക്കാനും പരിശുദ്ധ ബാവ സമയം കണ്ടെത്തുന്നുണ്ട്.നവംബര്‍ 29 നു ചൊവ്വാഴ്ച വൈകിട്ട് ആറിന് പരിശുദ്ധ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ഡബ്ലിനില്‍ വെച്ച് വി കുര്‍ബാന അര്‍പ്പിക്കുന്നതായിരിക്കും.സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്ലോന്റ്‌ലിഫ് റോഡിലെ ഹോളി ക്രോസ് പള്ളിയില്‍ Holy cross church clonliffe road dublin 3 )വൈകിട്ട് 5 മണിക്ക് സ്വീകരണ പരിപാടികള്‍ ആരംഭിക്കും.

Scroll To Top