Tuesday December 06, 2016
Latest Updates

പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയെ സ്വീകരിക്കാന്‍ അയര്‍ലണ്ടിലെ മലങ്കര സഭാസമൂഹം ഒരുക്കങ്ങള്‍ ആരംഭിച്ചു

പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയെ സ്വീകരിക്കാന്‍ അയര്‍ലണ്ടിലെ മലങ്കര സഭാസമൂഹം ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡബ്ലിന്‍:മൂന്ന് ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അപ്രതീക്ഷിതമായാണ് ആകമാന സഭാ പിതാവിനെ വരവേല്‍ക്കാനുള്ള അവസരം അയര്‍ലണ്ടിലെ മലങ്കര യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ചിരിക്കുന്നത്. പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം അയര്‍ലണ്ടിലെ സഭയുടെ ചരിത്രത്തിന്റെ ഭാഗമാകും വിധം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സഭാ വിശ്വാസികള്‍.

2016 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെയാണ് പരിശുദ്ധ ബാവ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്.

നവംബര്‍ 29 നു ചൊവ്വാഴ്ച വൈകിട്ട് ആറിന് പരിശുദ്ധ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ഡബ്ലിനില്‍ വെച്ച് വി കുര്‍ബാന അര്‍പ്പിക്കുന്നതായിരിക്കും.ഡ്രംകോണ്‍ഡ്രയിലെ ക്ലോന്റ്ലിഫ് റോഡിലുള്ള ഹോളി ക്രോസ് കോളജ് ചാപ്പലില്‍(Holy cross church clonliffe road dublin 3)വൈകിട്ട് 5 മണിക്ക് സ്വീകരണ പരിപാടികള്‍ ആരംഭിക്കും.അയര്‍ലണ്ടിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുമായി സഭാ വിശ്വാസികളും സഹോദരസഭാംഗങ്ങളും ഡ്രംകോണ്‍ഡ്രയിലെത്തും.

സിറിയയില്‍ സമാധാനം സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന സര്‍വമത സംഘത്തില്‍ അംഗമായി ഐറിഷ് സര്‍ക്കാരിന്റെ അതിഥിയായാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാബാ എത്തുന്നത്.

ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഐറിഷ് പാര്‍ലിമെന്റ്,ട്രിനിറ്റി കോളജ് എന്നിവടങ്ങളില്‍ പരിശുദ്ധ ബാവ പ്രഭാഷണങ്ങള്‍ നടത്തും.

അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും അനന്തരഫലമായി സിറിയയില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് ഡിസംബര്‍ ഒന്നിന് ഡബ്ലിനില്‍ നടത്തുന്ന സൈലന്റ് വിജിലിലും പരിശുദ്ധ ബാവ പങ്കെടുക്കും.

ഫെബ്രുവരി മാസത്തില്‍ ഇന്ത്യയിലെത്തിയ ബാവായെ മലങ്കര സഭ ആഹ്‌ളാദ പൂര്‍വമായിരുന്നു വരവേറ്റത്.ബാവയെ സ്വീകരിക്കാന്‍ ഒരു ലക്ഷത്തോളം വിശ്വാസികളാണ് അന്ന് കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തില്‍ അണിനിരന്നത്.കേരള സഭ ഒന്നാകെയാണ് അന്ന് പരിശുദ്ധ പാത്രിയര്‍ക്കീസിനെ സ്വീകരിച്ചതെങ്കില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാണ് ചൊവാഴ്ച അയര്‍ലണ്ടിലേക്ക് അദ്ദേഹത്തെ അത്യാഹ്‌ളാദ പൂര്‍വം എതിരേല്‍ക്കാന്‍ നേതൃത്വം നല്‍കുന്നത്.

അയര്‍ലണ്ടില്‍ ഇതാദ്യമായി സന്ദര്‍ശനത്തിനെത്തുന്ന ആകമാന സഭയുടെ പരമാദ്ധ്യാക്ഷന് നല്‍കുന്ന സ്വീകരണ പരിപാടികളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
0894239359,0894595016,0876315962,0872825887,0899515586,0876226087bava2

Scroll To Top