Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ രോഗികളെ വിദേശത്ത് ചികിത്സയ്ക്കയയ്ക്കാന്‍ ടെണ്ടര്‍ വിളിച്ചു,വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാന്‍ മറ്റു മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ രോഗികളെ വിദേശത്ത് ചികിത്സയ്ക്കയയ്ക്കാന്‍ ടെണ്ടര്‍ വിളിച്ചു,വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാന്‍ മറ്റു മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍ : ദീര്‍ഘകാലമായി വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള രോഗികളെ ചികിത്സക്കായി വിദേശത്തേക്കയക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. പുതുവര്‍ഷാരംഭത്തില്‍ അത്യാഹിത വിഭാഗത്തില്‍ ഏറ്റവുമധികം രോഗികള്‍ കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബൂമോണ്ട് , കൊണോലി, ഡ്രോഗേഡ എന്നീ ഹോസ്പിറ്റലുകള്‍ ഇതിനോടകം തന്നെ രോഗികളെ വിദേശത്തേയ്ക്ക് അയയ്ക്കാന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
500 എന്‍ഡോസ്‌കോപ്പി, 200 കൊലൊനൊസ്‌കോപ്പി, എന്നിവ കൂടാതെ 50 പേര്‍ക്കു വീതം ചെവി, മൂക്ക്, തൊണ്ട എന്നിവയില്‍ ഓപ്പറേഷന്‍, 300 പേര്‍ക്ക് ഡെര്‍മറ്റോളജിസ്റ്റുകളുടെ സേവനം എന്നിവയാണ് ടെണ്ടറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ജൂണ്‍ മാസം അവസാനത്തോടെ 18 മാസത്തിലധികം വിദഗ്ധ സേവനത്തിനായി കാത്തിരിക്കുന്ന ഒരു രോഗി പോലും ഇല്ലാതെയാവുക എന്ന ലക്ഷ്യത്തിലെത്താന്‍ ചിലവ് അല്പം കൂടുമെങ്കിലും ഔട്ട് സോഴ്‌സിങ്ങ് സേവനങ്ങള്‍ സ്വീകരിക്കുക എന്നതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് 412,000 രോഗികള്‍ വിദഗ്ദ്ധ സേവനം കാത്തു കഴിയുന്നതായി അടുത്തിടെ കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ 10,000 പേര്‍ ഒരു വര്‍ഷത്തിലധികമായി കാത്തിരിപ്പു തുടരുന്നവരാണ്. ഓപ്പറേഷന്‍ ആവശ്യമായ എല്ലാ രോഗികളും തന്നെ 18 മാസത്തിലധികമായി കാത്തിരിപ്പു തുടരുകയാണെന്ന് എച്ച് എസ് ഇ യുടെ അത്യാഹിതവിഭാഗത്തിന്റെ ചാര്‍ജുള്ള ലിയാം വൂഡ്‌സ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ അറുപതു ശതമാനത്തിനു മാത്രമേ ആദ്യ ഘട്ടത്തില്‍ ഔട്ട്‌സോഴ്‌സിങ്ങ് ലിസ്റ്റില്‍ കയറിപ്പറ്റാനാവൂ.

Scroll To Top