Saturday December 03, 2016
Latest Updates

നേസില്‍ ആബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ച സംഭവം:അന്വേഷണം തുടങ്ങി

നേസില്‍ ആബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ച സംഭവം:അന്വേഷണം തുടങ്ങി

നേസ്:നേസ് ആശുപത്രിയിലെ എ ആന്‍ഡ് ഇ വാര്‍ഡിനു പുറത്ത് ആംബുലന്‍സിന് തീ പിടിച്ച് രോഗി മരിച്ച സംഭവത്തില്‍ എച്ച് എസ് ഇ അന്വേഷണം ആരംഭിച്ചു.ആംബുലന്‌സിനു തീ പിടിച്ച് ഒരാള്‍ മരിക്കുകയും, രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് ഇന്നലെ ആംബുലന്‍സ് സര്‍വീസുകളുടെ ഓക്സിജന്‍ സിസ്റ്റത്തില്‍ എച്ച്.എസ്.ഇ പരിശോധന നടത്തി.നാസിലെ ആംബുലന്‍സില്‍ തീ പടരാന്‍ കാരണം, വാഹനത്തിന്റെ പിന്‍ഭാഗത്തു നിന്നുള്ള പൊട്ടിത്തെറിയാണെന്ന് എച്ച്.എസ്.ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒബ്രിയന്‍ വ്യക്തമാക്കി. ആംബുലന്‍സിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് പഴക്കം. ഗാര്‍ഡ, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി, എച്ച്.എസ്.ഇ എന്നിവര്‍ അന്വേഷണം നടത്തുന്നുണ്ട്.

ഓക്സിജന്‍ കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നതെന്ന് ഒബ്രിയന്‍ പറഞ്ഞു. ഇതിനാലാണ് മുഴുവന്‍ ആംബുലന്‍സുകളിലെയും ഓക്സിജന്‍ സംവിധാനം പരിസധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

രണ്ട് ആംബുലന്‍സ് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ആംബുലന്‍സിന് തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഗാര്‍ഡയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

കില്‍ഡെയര്‍ സ്വദേശിയായ 70കാരനായ മരിച്ചത്. സംഭവ സമയം ഇയാള്‍ ആംബുലന്‍സിനുള്ളിലായിരുന്നു. ആംബുലന്‍സിന്റെ പിന്‍വശത്ത് നിന്നും പൊട്ടിത്തംറിയുണ്ടായതിനെത്തുടര്‍ന്ന് തീ പടരുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആംബുലന്‍സ് ജീവനക്കാരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ ഡബ്ലിനിലെ സെന്റ് ജെയിസ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം രക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്.എസ്.ഇ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. രണ്ടാമത്തെയാളുടെ പരിക്ക് ഗുരുതരമുള്ളതല്ല.

Scroll To Top