Saturday December 10, 2016
Latest Updates

പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി കേണല്‍ 

പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി കേണല്‍ 

പത്താന്‍കോട്ട്: ഭീകരര്‍ക്കു വേണ്ടിയുള്ള തെരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെച്ചു മരിച്ചത് മലയാളി ലഫ്. കേണലാണെന്നു സ്ഥിരീകരിച്ചു. എന്‍.എസ്.ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയാണ് അപകടം. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍ കുമാര്‍.

നിരഞ്ജന്‍ കുമാറിന്റെ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു. നിരഞ്ജന്‍ കുമാറിന്റെ ത്യാഗത്തെ രാജ്യം നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാട് വേദനാജനകമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതേസമയം, ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് എയര്‍ ബേസിനകത്ത് വീണ്ടും വെടിവയ്പ്പുണ്ടായി. ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. 12.15 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. അതിനിടെ രണ്ട് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇതിനിടെ പത്താന്‍ കോട്ട് തുടര്‍സ്‌ഫോടനത്തിനു പിന്നാലെ, ഡല്‍ഹി – ലക് നൗ ശതാബ്ദി എക്‌സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ആശങ്ക പടര്‍ത്തുന്നു.

മുംബയിലെ ഭീകരവിരുദ്ധ സേനയ്ക്കാണ് വിവരം കിട്ടിയത്. ട്രെയിന്‍ ഡല്‍ഹി വിട്ട ശേഷമാണ് വിവരം കിട്ടിയത്. ഗാസിയാബാദില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മുന്നറിയിപ്പിനെ തുടര്‍ന്നു സ്റ്റേഷനുകളില്‍ അതീവ ജാ ഗ്രതാ നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്.

Scroll To Top