Saturday December 03, 2016
Latest Updates

പത്താന്‍കോട്ടെ ഭീകരാക്രമണം:പിന്നില്‍ മലയാളിയുടെ ഒറ്റെന്നു അന്വേഷണ ഏജന്‍സികള്‍ 

പത്താന്‍കോട്ടെ ഭീകരാക്രമണം:പിന്നില്‍ മലയാളിയുടെ ഒറ്റെന്നു അന്വേഷണ ഏജന്‍സികള്‍ 

ന്യൂഡല്‍ഹി:പത്താന്‍കോട്ടില്‍ പാക്ക് ഭീകരര്‍ ആക്രമണം നടത്താന്‍ വഴി തെളിച്ചത് ഒരു മലയാളിയുടെ രാജ്യദ്രോഹപരമായ ഇടപെടലെന്നു വെളിപ്പെടുത്തല്‍. മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്ക് ചാരസംഘടനയ്ക്കു കൈമാറിയതിന് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന്‍ കെ. കെ. രഞ്ജിത് അറസ്റ്റിലായ സംഭവം. 
കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്നതും ഇതേ രഞ്ജിത് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ ഫലമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . രഞ്ജിത് പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. പത്താന്‍കോട്ടെ ഭീകരാക്രമണ പദ്ധതിയെപ്പറ്റി ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തിയെങ്കിലും സുരക്ഷാസേനകള്‍ക്കു നടപടിയെടുക്കാനാകുംമുന്‍പ് ആക്രമണം നടന്നതായും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ഒരു വനിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ പത്താന്‍കോട്ട് വിഷയമായതായും വ്യക്തമായിട്ടുണ്ട്.ഒരു വര്‍ഷമായി ഭീസിയാന വ്യോമസേനാ താവളത്തിലായിരുന്നു രഞ്ജിത്. പൊലീസ് കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ രഞ്ജിത്തിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

വ്യോമസേനാ അഭ്യാസവുമായും വിവിധ വ്യോമസേനാ താവളങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഐഎസ്‌ഐയുടെ വനിതയ്ക്കു കൈമാറിയെന്നാണു പൊലീസ് പറയുന്നത്.പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തി പ്രതിരോധരംഗത്തെ വിലപ്പെട്ട പല വിവരങ്ങളും രഞ്ജിത് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

ഇന്ത്യ-ബ്രിട്ടന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ഓപറേഷന്‍ ഇന്ദ്രധനുഷിനെക്കുറിച്ച വിവരങ്ങള്‍ യുവതിക്ക് കൈമാറിയെന്ന് രഞ്ജിത് മൊഴിനല്‍കിയതായി പൊലീസ് വിശദീകരിച്ചിരുന്നു

Scroll To Top