Thursday January 18, 2018
Latest Updates

പറ്റേണിറ്റി ലീവില്‍ കള്ളത്തരങ്ങള്‍ അനുവദിക്കില്ലെന്ന് വരേദ്കര്‍,സെപ്റ്റംബര്‍ മുതല്‍ പദ്ധതി നടപ്പാക്കും

പറ്റേണിറ്റി ലീവില്‍ കള്ളത്തരങ്ങള്‍ അനുവദിക്കില്ലെന്ന് വരേദ്കര്‍,സെപ്റ്റംബര്‍ മുതല്‍ പദ്ധതി നടപ്പാക്കും

ഡബ്ലിന്‍:സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ പറ്റേണിറ്റി ലീവ് പേയ്‌മെന്റില്‍ കള്ളത്തരങ്ങള്‍ നടത്താനനുവദിക്കില്ലെന്ന്‌സാമൂഹികക്ഷേമവകുപ്പ് മന്ത്രി ലിയോ വരേദ്കര്‍.രാജ്യത്തെ അച്ഛന്മാര്‍ക്ക് വരുന്ന സെപ്റ്റംബര്‍ മുതല്‍സഹായധനത്തോടു കൂടിയുള്ള രണ്ടാഴ്ചത്തെ പറ്റേണിറ്റ് ലീവ് അനുവദിക്കാനുള്ള സര്‍ക്കാര്‍ ബില്‍ ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.

ബില്‍ ഡോളിലും സീനഡിലും പാസാകുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്ന് ഉപപ്രധാനമന്ത്രിയും നീതിന്യായവകുപ്പ്മന്ത്രിയുമായ ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. ബില്ലിന് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

ലീവ് എടുക്കാതെ ആനുകൂല്യം കൈപ്പറ്റാന്‍ ശ്രമിക്കുന്നവരെ പിടികൂടുമെന്ന് വരേദ്കര്‍ വ്യക്തമാക്കി. ഇത് നിയമത്തില്‍ചേര്‍ക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവരും മറ്റും സമ്പാദ്യം കുറയുമെന്ന കാരണത്താല്‍ പറ്റേണിറ്റി ലീവ്എടുക്കാതിരിക്കുകയും, ആനുകൂല്യം വാങ്ങുകയും ചെയ്യുന്നത് തടയും.230 യൂറോയാണ് ആഴ്ച്ച തോറും പറ്റേണിറ്റി ആനുകൂല്യം നല്കുന്നത്.

Scroll To Top