Monday December 05, 2016
Latest Updates

 പറ്റേണിറ്റി ബെനഫിറ്റ് 460 യൂറോ,ലീവ് 2016 സെപ്റ്റംബര്‍ മുതല്‍ തന്നെ,അയര്‍ലണ്ടിലെ തൊഴിലുടമകള്‍ നിര്‍ബന്ധിതമായി നടപ്പാക്കേണം 

 പറ്റേണിറ്റി ബെനഫിറ്റ് 460 യൂറോ,ലീവ് 2016 സെപ്റ്റംബര്‍ മുതല്‍ തന്നെ,അയര്‍ലണ്ടിലെ തൊഴിലുടമകള്‍ നിര്‍ബന്ധിതമായി നടപ്പാക്കേണം 

ഡബ്ലിന്‍:പറ്റേണിറ്റി ലീവ് 2016 സെപ്റ്റംബര്‍ മാസം മുതലേ നടപ്പിലാവുകയുള്ളൂ എന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണ്‍.

കുട്ടി ജനിച്ച് 28 ആഴ്ച്ചകള്‍ക്കുള്ളില്‍ അച്ഛനുകൂടി രണ്ടാഴ്ച്ചത്തെ പെയ്ഡ് ലീവ് അനുവദിക്കാന്‍ ബജറ്റ് പദ്ധതി ആവശ്യപ്പെടുന്നുണ്ട്. 460 യൂറോയാവും  പറ്റേണിറ്റിബെനഫിറ്റായി ലഭിക്കുക.5 മില്യന്‍ യൂറോ ഇതിലേയ്ക്ക് വകയിരുത്തിയിട്ടുള്ളതായി ഉപ പ്രധാനമന്ത്രി അറിയിച്ചു.തൊഴിലുടമകള്‍ നിര്‍ബന്ധമായി നല്‌കേണ്ട അവധിയായി  പറ്റേണിറ്റിലീവ് ഇതോടെ മാറും.

ഇത് കൂടാതെ തൊഴിലുടമയ്ക്ക് താത്പര്യമുണ്ടെങ്കില്‍ കൂടുതല്‍ ആവശ്യമായ അവധി പുതിയതായി ഉണ്ടാകുന്ന കുഞ്ഞിന്റെ അച്ഛനു അനുവദിക്കാവുന്നതാണ്.

സി എസ് ഓ യുടെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഒരു വര്‍ഷം  പറ്റേണിറ്റി ലീവ്പദ്ധതി നടപ്പാക്കുന്നതിന് 20 മില്യന്‍ യൂറോ ചിലവ് വരും.ഇപ്പോള്‍ മെറ്റെണിറ്റി ലീവ് അനുവദിക്കുന്ന അതെ സമ്പ്രദായത്തില്‍ പി ആര്‍ എസ് ഐ യില്‍ നിന്നുള്ള കോണ്‍ട്രിബൂഷന്‍ ആയാവും  പറ്റേണിറ്റി ലീവും നല്കപ്പെടുക.

ഐറിഷ് പാര്‍ലിമെന്റ് ഇതിനു വേണ്ട ബില്‍ ഇനിയും പാസാക്കേണ്ടതുണ്ട്.ഇതിനു നിയമ പ്രാബല്യം ലഭിച്ച ശേഷം പുതിയ സംവിധാനത്തിന്റെ നടത്തിപ്പിനായി ഐ ടി സിസ്റ്റം നവീകരിക്കുന്നതടക്കമുള്ള കാലതാമസവും  പറ്റേണിറ്റി ലീവ് വൈകാന്‍ കാരണമാകുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നതോടെ ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ക്ഷേമം മാതാപിതാക്കളുടെ സംരക്ഷണത്തില്‍ തന്നെ ഉറപ്പുവരുത്താനാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.ഭാവിയില്‍ ഘട്ടം ഘട്ടമായി ഒരു വര്‍ഷത്തെ അവധിയാക്കുന്നതോടെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ . 

 പറ്റേണിറ്റി ലീവ് അനുവദിക്കുന്ന കാര്യത്തില്‍ അയര്‍ലണ്ട് ഏറെ പിന്നോക്കമാണെന്ന് ആര്‍.ടി.ഇ റേഡിയോയുടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ഇക്വാളിറ്റി മന്ത്രി പറഞ്ഞിരുന്നു. 

ഏര്‍ളി ചൈല്‍ഡ് ഹുഡ് അയര്‍ലണ്ട് എന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള നിര്‍ദേശങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി വിപ്ലവകരമായ പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

Scroll To Top