Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ പുരുഷന്മാര്‍ക്ക് രണ്ടാഴ്ച്ച പറ്റേണിറ്റി ലീവ് ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

അയര്‍ലണ്ടിലെ പുരുഷന്മാര്‍ക്ക് രണ്ടാഴ്ച്ച പറ്റേണിറ്റി ലീവ് ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുരുഷന്മാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം.ഭാര്യയുടെ പ്രസവത്തോട് അനുബന്ധിച്ച് ഭര്‍ത്താക്കന്മാര്‍ക്ക് രണ്ടാഴ്ച പറ്റേണിറ്റി ലീവ് അനുവദിക്കാനാണ് ആലോചന. ഇക്വാളിറ്റി മന്ത്രി ഓഥന്‍ റി ഓര്‍ഡിന്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഫാമിലി ലീവ് ബില്‍ നിയമമായാല്‍ പുരുഷന്‍മാര്‍ക്ക് പറ്റേണിറ്റി ലീവ് ലഭിക്കും. ബില്‍ നിയമമാകുന്നതോടെ മറ്റേണിറ്റി ലീവും ദത്തെടുക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ലീവും എല്ലാം ഒരു നിയമത്തിന്‍െ്‌റ കീഴിലാകും. 

പുരുഷന്‍മാര്‍ക്ക് പറ്റേണിറ്റി ലീവ് അനുവദിക്കുന്ന കാര്യത്തില്‍ അയര്‍ലണ്ട് ഏറെ പിന്നോക്കമാണെന്ന് ആര്‍.ടി.ഇ റേഡിയോയുടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ഇക്വാളിറ്റി മന്ത്രി പറഞ്ഞു. 

ആഴ്ചയില്‍ 260 യൂറോ വീതം പ്രതിഫലം നല്‍കി 26 ആഴ്ചയാണ് മറ്റേണിറ്റി ലീവ് നല്‍കുന്നത്. ഒപ്പം പെയ്‌മെന്‍്‌റില്ലാതെ 16 ആഴ്ച കൂടി അധികം അവധി ലഭിക്കും.അതിലും ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശ്യമുള്ളതായി മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

പറ്റേണിറ്റി ലീവ് അനുവദിക്കുന്നതില്‍ താനും മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡും പ്രതിഞ്ജാബദ്ധമാണെന്നും ഇക്വാളിറ്റി മന്ത്രി പറഞ്ഞു.

Scroll To Top