Tuesday December 06, 2016
Latest Updates

പെറ്റേണിറ്റി ലീവ് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബാധകമാക്കും

പെറ്റേണിറ്റി ലീവ് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബാധകമാക്കും

ഡബ്ലിന്‍:സ്വയം തൊഴില്‍ ചെയ്യുന്ന പുരുഷന്മാര്‍ക്കും ഇനി പെറ്റേണിറ്റി ലീവ് എടുക്കാമെന്ന് സര്‍ക്കാര്‍. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, ചെറിയ ബിസിനസുകാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍ തുടങ്ങിയവര്‍ക്കെല്ലാം 2 രണ്ട് ആഴ്ച വരെ ലീവ് എടുക്കാം. ആഴ്ചയില്‍ ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 230 യൂറോ സഹായധനവും ലഭിക്കും. രാജ്യത്ത് സ്വയം തൊഴില്‍ ചെയ്യുന്ന 250,000 അച്ഛന്മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. സെപ്റ്റംബര്‍ മുതല്‍ ഈ നിയമം നിലവില്‍ വരും.

നിലവില്‍ അമ്മമാര്‍ക്ക് മാത്രമാണ് പ്രസവവുമായി ബന്ധപ്പെട്ട് അവധി നല്‍കുന്നത്. സ്വയം തൊഴില്‍ ആയതിനാല്‍ പുരുഷന്മാര്‍ കഴിവതും ഇത്തരത്തില്‍ അവധിയെടുക്കാതിരിക്കുകയാണ് പതിവ്. എന്നാല്‍ സര്‍ക്കാര്‍ സഹായം കിട്ടുന്നതോടെ ഇവര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം.

Scroll To Top