Thursday December 08, 2016
Latest Updates

പറ്റേണിറ്റി ബെനഫിറ്റ് 2016 ജൂണ്‍ മാസം മുതല്‍ അനുവദിക്കാനുള്ള പ്രഖ്യാപനം ഒക്‌റ്റോബര്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്ന് സൂചനകള്‍

പറ്റേണിറ്റി ബെനഫിറ്റ് 2016 ജൂണ്‍ മാസം മുതല്‍ അനുവദിക്കാനുള്ള പ്രഖ്യാപനം ഒക്‌റ്റോബര്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്ന് സൂചനകള്‍

ഡബ്ലിന്‍:പറ്റേണിറ്റി ബെനഫിറ്റ് 2016 ജൂണ്‍ മാസം മുതല്‍ അനുവദിക്കാനുള്ള പ്രഖ്യാപനം ഒക്‌റ്റോബര്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്ന് ഐറിഷ് മാധ്യമങ്ങള്‍.ഫാമിലി ലീവ് ബില്‍ നിയമമാകുന്നതോടെ പുരുഷന്‍മാര്‍ക്ക് പറ്റേണിറ്റി ലീവ് ലഭിക്കും.ബില്‍ നിയമമാകുന്നതോടെ മറ്റേണിറ്റി ലീവും ദത്തെടുക്കുന്ന രക്ഷിതാക്കള്‍ക്കുള്ള ലീവും എല്ലാം ഒരു നിയമത്തിന്‍െ്‌റ കീഴിലാകും.പുരുഷന്‍മാര്‍ക്ക് പറ്റേണിറ്റി ലീവ് അനുവദിക്കുന്നതൊഴികെയുള്ള ചൈല്‍ഡ് കെയര്‍ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നതെയുള്ളൂവെന്നും എന്നാല്‍ ഏതാനം പദ്ധതികള്‍ ഒക്ടോബര്‍ ബജറ്റില്‍ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി ജെയിംസ് റൈലി മാധ്യമങ്ങളോട് പറഞ്ഞു. 

ശിശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് അച്ഛനുകൂടി രണ്ടാഴ്ച്ചത്തെ പെയ്ഡ് ലീവ് അനുവദിക്കാനുള്ള പദ്ധതിയാക്കാണ് ഏറ്റവും മുതിര്‍ന്ന മുന്‍ഗണന നല്കുന്നത്.ഇപ്പോള്‍ പിതാവിന് ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമസാധുതകള്‍ ഒന്നും ഇല്ല

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ നിലവിലുള്ള സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് ചൈല്‍ഡ് കെയര്‍ പദ്ധതികള്‍.എന്നാല്‍ ഇവ നടപ്പാക്കാനുള്ള ഒരു നീക്കവും ഇതേ വരെ മുന്നോട്ടു പോയിട്ടില്ല.ജൂണില്‍ നടപ്പാക്കും എന്ന് ബജറ്റില്‍ പ്രഖ്യാപിച്ചാലും അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഭരണ മുന്നണി പരാജയപ്പെട്ടാല്‍ പ്രഖ്യാപനങ്ങള്‍ എത്രത്തോളം നടപ്പാകും എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Scroll To Top