Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിനെ നാണം കെടുത്തിയ പാറ്റ് ഹിക്കിക്ക് ജാമ്യത്തിലിറങ്ങാന്‍ നാല് ലക്ഷം യൂറോ കടം കൊടുക്കും

അയര്‍ലണ്ടിനെ നാണം കെടുത്തിയ പാറ്റ് ഹിക്കിക്ക് ജാമ്യത്തിലിറങ്ങാന്‍ നാല് ലക്ഷം യൂറോ കടം കൊടുക്കും

ഡബ്ലിന്‍:ബ്രസീലിലെ റിയോ ഒളിംപികിസിനിടെ ടിക്കറ്റ് വില്‍പ്പനയില്‍ തിരിമറി കാട്ടി പിടിക്കപ്പെട്ട മുന്‍ ഒളിംപിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് പ്രസിഡന്റ് പാറ്റ് ഹിക്കിക്ക് ജാമ്യത്തിലിറങ്ങാനായി അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിംപിക് കമ്മിറ്റീസ് (എഎന്‍ഒസി) അധികൃതര്‍ നാല് ലക്ഷം യൂറോ കടം കൊടുക്കും. തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം 71കാരനായ ഹിക്കി നിഷേധിച്ചിരുന്നെങ്കിലും തെളിവുകള്‍ എതിരായതിനാല്‍ ബ്രസീല്‍ കോടതി ,ജയിലില്‍ അടയ്ക്കുകയായിരുന്നു. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടാന്‍ കോടതി ഉത്തരവായി.എന്നാല്‍ പണമില്ലത്തതിനാല്‍ ഇദ്ദേഹം ജയില്‍ മോചിതനായില്ല.ഇതേ തുടര്‍ന്നാണ് ജാമ്യത്തുകയായി കെട്ടിവയ്ക്കേണ്ട നാല് ലക്ഷം യൂറോ ഒളിംപിക് അധികൃതര്‍ നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

മാനുഷിക പരിഗണന വച്ച് ഹിക്കിക്ക് പണം കടം നല്‍കാനുള്ള തീരുമാനം അംഗങ്ങള്‍ ഐകകണ്ഠേന തീരുമാനിച്ചതാണെന്ന് എഎന്‍ഒസി അധികൃതര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ ലഭിക്കാനാണ് ഹിക്കിക്ക് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റിലായിരുന്നു റയോയില്‍ വച്ച് ബ്രസീലിയന്‍ പൊലീസ് ഹിക്കിയെ അറസ്റ്റ് ചെയ്തത്. ഹിക്കിക്കൊപ്പം ഐറിഷുകാരനായ കെവിന്‍ ജെയിംസ് മലോണും അറസ്റ്റിലായിരുന്നു.

Scroll To Top