Sunday December 04, 2016
Latest Updates

അയര്‍ലണ്ടിനെ നാണം കെടുത്തിയ പാറ്റ് ഹിക്കി തല്ക്കാലം രക്ഷപ്പെട്ടു,കോടതി വിധി അനുകൂലമായി

അയര്‍ലണ്ടിനെ നാണം കെടുത്തിയ പാറ്റ് ഹിക്കി തല്ക്കാലം രക്ഷപ്പെട്ടു,കോടതി വിധി അനുകൂലമായി

ഡബ്ലിന്‍:അവസാനം നാണക്കേടില്‍ നിന്നും തല്ക്കാലം തലയൂരി.റിയോ ഒളിംപിക്സ് ടിക്കറ്റ് വില്‍പ്പനയില്‍ അഴിമതിയാരോപണവിധേയനായി ബ്രസീലില്‍ അറസ്റ്റ് ചെയ്യപ്പെട്ട അയര്‍ലണ്ട് ഒളിംപിക്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പാറ്റ് ഹിക്കിയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. മോശമായ ആരോഗ്യത്തെത്തുടര്‍ന്നാണ് ഹിക്കിയെ മോചിപ്പിക്കാന്‍ ജഡ്ജ് ഉത്തരവിട്ടത്. മോചിപ്പിച്ചാലും അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ഹിക്കിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വാദിച്ച അദ്ദേഹത്തിന്റെ അഭിഭാഷകര്‍, ഹിക്കിയെ മോചിപ്പിക്കുന്നത് മറ്റ് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും വാദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിമാന്‍ഡില്‍ നിന്നും വീട്ടുതടങ്കലിലേയ്ക്ക് മാറ്റണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. പക്ഷേ പാസ്പോര്‍ട്ട് തടഞ്ഞുവച്ചിരിക്കുന്നതിനാല്‍ ഹിക്കിക്ക് ബ്രസീല്‍ വിടാനാകില്ല. ഓഗസ്റ്റ് 17ന് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം ഹിക്കി രാജിവച്ചത്.

Scroll To Top