Tuesday January 24, 2017
Latest Updates

ബാലലൈംഗീക പീഡനക്കേസ് :മുന്‍ മന്ത്രി പാറ്റ് കെയ്‌റി ഫിനാഫെയില്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ കാമ്പയിന്‍ ഡയറക്ടര്‍ സ്ഥാനം രാജി വെച്ചു 

ബാലലൈംഗീക പീഡനക്കേസ് :മുന്‍ മന്ത്രി പാറ്റ് കെയ്‌റി ഫിനാഫെയില്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ കാമ്പയിന്‍ ഡയറക്ടര്‍ സ്ഥാനം രാജി വെച്ചു 

ഡബ്ലിന്‍:ബാല ലൈംഗീക പീഡനക്കേസില്‍ കുറ്റക്കാരനെന്നു കരുതപ്പെടുന്ന മുന്‍ മന്ത്രി പാറ്റ് കെയ്‌റി ഫിനാഫെയില്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ ഡയറക്ടര്‍ സ്ഥാനം രാജി വെച്ചു. മാധ്യമങ്ങളില്‍ തന്റെ പേരില്‍ ഉയരുന്ന ഊഹാപോഹങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അവസാനത്തെ ഫിയനാ ഫെയില്‍ മന്ത്രിസഭയിലെ കമ്മ്യൂണിക്കേഷന്റെയും ഗതാഗതതിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്ന കെയ്‌റി രാജി സമര്‍പ്പിച്ചത്,

അടുത്ത തിരഞ്ഞെടുപ്പില്‍ ഫിനാഫെയില്‍ പാര്‍ട്ടീയെ നയിക്കാനുള്ള സുപ്രധാന ചുമതല കഴിഞ്ഞ മാസമാണ് പാറ്റ് കെയറി ഏറ്റെടുത്തത്.

തെറ്റുകാരനായത് കൊണ്ടല്ല രാജിവെച്ചത്.എന്നും മാധ്യമങ്ങള്‍ തനിക്കെതിരെ അനാവശ്യ ചര്‍ച്ചകള്‍ ആരംഭിച്ചത് കൊണ്ടാണ് രാജി വെച്ചതെന്നും പാറ്റ് കെയ്‌റി പ്രസ്താവനയില്‍ പറഞ്ഞു.ഇത്തരമൊരു ആരോപണത്തെ പറ്റി നേരിട്ടറിയില്ല.കഴിഞ്ഞ 30 വര്ഷത്തെ പൊതു ജീവിതത്തിനിടയില്‍ സത്യസന്ധതയ്ക്ക് വിരുദ്ധമായതൊന്നും ചെയ്തിട്ടില്ല.’അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെയിം സെക്‌സ് റഫറണ്ട സമയത്ത് യെസ് പക്ഷത്തിനു വേണ്ടിയുള്ള പാര്‍ട്ടി കാമ്പയിന് നേതൃത്വം നല്‍കിയവരില്‍ കെയ്‌റിയായിരുന്നു.കഴിഞ്ഞ ഏതാനം വര്‍ഷമായി തനിക്ക് ഒരു പുരുഷ പങ്കാളി ഉണ്ടെന്നും 68 വയസുകാരനായ കെയ്‌റി അന്ന് വെളിപ്പെടുത്തിയിരുന്നു.

ദീര്‍ഘകാലം ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച പാറ്റ് കെയ്‌റി കെറി സ്വദേശിയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇദ്ദേഹം പൊതു ജിവിതത്തില്‍ മാന്യനയാണ് അറിയപ്പെട്ടിരുന്നത്.നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Scroll To Top