Sunday December 04, 2016
Latest Updates

ഇസ്താംബുള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബ്ലാങ്ക് ഐറീഷ് പാസ്‌പോര്‍ട്ടുകള്‍ പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

ഇസ്താംബുള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബ്ലാങ്ക് ഐറീഷ് പാസ്‌പോര്‍ട്ടുകള്‍ പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

ഇസ്താംബൂള്‍ :ഇസ്താംബുളിനടുത്തുള്ള പ്രധാന എയര്‍പോര്‍ട്ടായ ഓട്ടോടുര്‍ക്കില്‍ വച്ച് പൂരിപ്പിക്കാത്ത ഐറീഷ് പാസ്‌പോര്‍ട്ടുകള്‍ അടക്കം 148 യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയിലായി. പീസ ഉണ്ടാക്കുന്ന ഉപകരത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു പാസ്‌പോര്‍ട്ടുകള്‍ എന്ന് ടര്‍ക്കിഷ് ഗവണ്‍മെന്റ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകള്‍ ഒറിജിനല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു.

പിടിച്ചെടുത്തവയില്‍ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെയും പാസ്‌പോര്‍ട്ടുകളും ഉണ്ട്. പിടിയിലായതില്‍ ഒരാള്‍ ടര്‍ക്കിഷില്‍ ജനിച്ച ബെള്‍ജിയന്‍ പൗരനാണ്. കുര്‍ഡിഷ് വിമത സംഘടനയുമായുള്ള ബന്ധത്തെ തുടര്‍ന്ന് നേരത്തെ ഇയാള്‍ തടവില്‍ കഴിഞ്ഞിട്ടുള്ളതാണ്. പിടിയിലായ രണ്ടാമന്‍ സിറിയക്കാരനാണ്. എങ്ങനെയാണ് പാസ്‌പോര്‍ട്ട് ഇവരുടെ കൈകളിലെത്തിയതെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്താനായി അധികൃതര്‍ അന്വേഷണം നടത്തുകയാണ്.

Scroll To Top