Saturday December 03, 2016
Latest Updates

അടുത്ത വര്‍ഷം മുതല്‍ ലോകത്തെവിടെനിന്നും ഐറിഷ് പാസ്പോര്‍ട്ട് ഓണ്‍ലൈനായി പുതുക്കാം

അടുത്ത വര്‍ഷം മുതല്‍ ലോകത്തെവിടെനിന്നും ഐറിഷ് പാസ്പോര്‍ട്ട് ഓണ്‍ലൈനായി പുതുക്കാം

ഡബ്ലിന്‍:ലോകത്തില്‍ എവിടെ നിന്നും ഐറിഷ് പാസ്‌പോര്‍ട്ട് ഓണ്‍ലൈനായി പുതുക്കാനുള്ള സംവിധാനം അടുത്ത വര്ഷം മുതല്‍ നിലവില്‍ വരും.

പാസ്‌പോര്‍ട്ട് സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായി 16.6 മില്യണ്‍ യൂറോയുടെ പദ്ധതി കഴിഞ്ഞ വര്‍ഷമേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിന്നു.ഇതേ തുടര്‍ന്ന് ഇപ്പോള്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്.ധൃതഗതിയില്‍ പണി പൂര്‍ത്തിയാക്കി 2017 അവസാനത്തോടെ പാസ്‌പോര്ട് / റിന്യൂവല്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

കഴിഞ്ഞ വര്‍ഷം ആകെ 388000 പാസ്പോര്‍ട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഇപ്പോള്‍ അത് ഏഴുലക്ഷത്തോളമാണ്. ബ്രെക്‌സിറ്റ് പ്രഖ്യാപനത്തിനു ശേഷം ആയിരക്കണക്കിന് ബ്രിട്ടീഷ് വംശജരും ഐറിഷ് പാസ്‌പോര്‍ട്ട് സ്വീകരിച്ച് യൂറോപ്യന്‍ യൂണിയനോട് ഐക്യം സ്ഥാപിക്കുന്നുണ്ട്.

ഐറിഷ് പൗരത്വം സ്വീകരിച്ച ശേഷം ആസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയിരിക്കുന്ന ഇന്ത്യയ്ക്കാര്‍ക്കും പുതിയ നടപടി സൗകര്യമാവും.

അതേ സമയം 30 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന വിധത്തിലുള്ള പാസ്‌പോര്‍ട്ട് കാര്‍ഡ് ഇപ്പോഴും ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയാല്‍ അനുവദിക്കുന്നുണ്ട്.35 യൂറോ നല്‍കി അപേക്ഷിച്ചാല്‍ യൂറോപ്പില്‍ യാത ചെയ്യാന്‍ ഉപകരിക്കുന്ന ഈ കാര്‍ഡ് ലഭിക്കും.

Scroll To Top