Friday December 09, 2016
Latest Updates

യൂറോപ്പില്‍ ഏവിടെയും യാത്രചെയ്യാനുള്ള പാസ്‌പോര്‍ട്ട് കാര്‍ഡിന് അപേക്ഷ സ്വീകരിച്ച് തുടങ്ങി,നവംബര്‍ മുതല്‍ വിതരണം

യൂറോപ്പില്‍ ഏവിടെയും യാത്രചെയ്യാനുള്ള പാസ്‌പോര്‍ട്ട് കാര്‍ഡിന് അപേക്ഷ സ്വീകരിച്ച് തുടങ്ങി,നവംബര്‍ മുതല്‍ വിതരണം
ഡബ്ലിന്‍:ഐറിഷ് പൗരത്വം ഉള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയപ്രത്യേക പാസ്‌പോര്‍ട്ട് കാര്‍ഡിന്റെ ഓണ്‍ ലൈന്‍അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി ചാള്‍സ് ഫ്‌ലാനഗന്‍ അറിയിച്ചു.അഞ്ച് വര്‍ഷകാലാവധിയുള്ളപുതിയ പാസ്‌പോര്‍ട്ടിന്ക്രഡിറ്റ് കാര്‍ഡിന്റെ രൂപ സാദൃശ്യമാണുള്ളത്.

അടുത്ത മാസത്തോടെ കാര്‍ഡിന്റെ വിതരണം ആരംഭിക്കും.അപേക്ഷ സമര്‍പ്പിച്ചാലും 25 30 ദിവസങ്ങള് കൊണ്ടാണ് പാസ്‌പോര്‍ട്ട് കാര്‍ഡ് പ്രിന്റ് ചെയ്തു ലഭിക്കുക.നിലവില്‍ ഒരാഴ്ചയില്‍ 3000 കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സൌകര്യമാണ് വിദേശകാര്യ വകുപ്പിനുള്ളത്.

35 യൂറോ വിലയീടാക്കുന്ന ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സ്വിസ്സര്‍ലാന്‍ഡ് ഒഴികെയുള്ള,യൂറോപ്യന്‍ എക്കണോമിക് ഏരിയായിലും എല്ലാ യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യാത്രചെയ്യാം.
യഥാര്‍ത്ഥ പാസ്സ്‌പോര്‍ട്ട് കൈവശം വെക്കേണ്ട കാര്യമില്ല. ജൂലൈ അവസാനത്തോടെ കാര്‍ഡുകള്‍ വിതരണം ചെയ്യേണ്ടതായിരുന്നു. കാര്‍ഡ് ദീര്‍ഘ കാലം കേടാകാതെയിരിക്കുന്നതിന് അവയുടെ പോളി കാര്‍ബണേറ്റ് ഘടന മാറ്റണം എ്ന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിപ്രായത്തെത്തുടര്‍ന്നാണ് കാര്‍ഡ് വൈകിയത്.:

.പുതിയ യൂറോപ്പ്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാനാവും വിധമാണ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ലാഗനന്‍ വ്യക്തമാക്കി.യൂറോപ്യന്‍ യാത്രാ പാസ്‌പോര്‍ട്ടിനായി പുതിയതായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഓണ്‍ ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതിനു വേണ്ടി രൂപപ്പെടുത്തിയ പ്രത്യേക ആപ്പിള്‍ /ആന്‍ഡ്രോയിഡ് / ഗൂഗിള്‍ ആപ്ലിക്കേഷന്‍  (https://itunes.apple.com/gb/app/irish-passport-card/id1032784621?mt=8) വഴി അപേക്ഷ സമര്‍പ്പിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക്https://www.dfa.ie/passportcard/ .
Scroll To Top