Sunday December 04, 2016
Latest Updates

അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗും പാസ്‌പോര്‍ട്ടും മോഷണം പോയി 

അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗും പാസ്‌പോര്‍ട്ടും മോഷണം പോയി 

ഡബ്ലിന്‍:ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നിന്നും അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവിന്റെ പാസ്‌പോര്‍ട്ടും കാഷും അടങ്ങിയ ബാഗ് മോഷണം പോയി.തൃശൂര്‍ സ്വദേശിയും കോപ്പന്‍ഹേഗനിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയുമായ അക്ഷയ് ഭട്ടിനാണ് ഡബ്ലിനിലെ യാത്രയ്ക്കിടയില്‍ ഡബ്ലിന്‍ ബസില്‍ വെച്ച് ബാഗ് നഷ്ട്ടപ്പെട്ടത്.

ഒരു മാസത്തെ അവധി ലഭിച്ചതിനാല്‍ ഡബ്ലിനിലെ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാന്‍ ഡിസംബര്‍ 23 ന് എത്തിയ അക്ഷയ് ജനുവരി 23 ന് എയര്‍പോര്‍ട്ടിലേയ്ക്ക് പോകാന്‍ നമ്പര്‍ 16 ഡബ്ലിന്‍ ബസിന് കയറിയതായിരുന്നു.ഇരുന്ന സീറ്റിന്റെ വലതു വശത്ത് ഒഴിവുണ്ടായിരുന്ന സീറ്റില്‍ ബാഗ് വെച്ച് പുറത്തെ കാഴ്ച്ചകള്‍ ശ്രദ്ധിച്ച ഒരു മിനുട്ട് സമയത്തിനുള്ളില്‍ മോഷ്ടാവ് ബാഗുമായി സ്ഥലം വിട്ടിരുന്നു.

തൊട്ടടുത്ത നിമിഷത്തില്‍ സംഭവം മനസിലാക്കിയ അക്ഷയ് ബസ് ഡ്രൈവറെ കാര്യം ധരിപ്പിച്ചു. രണ്ടു മിനുട്ടിനുള്ളില്‍ ഗാര്‍ഡ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.സി സി ടി വി പരിശോധിച്ചപ്പോള്‍ യാത്ര ചെയ്യാനെന്നു ഭാവിച്ച് ബസില്‍ കയറിയ ഒരു കൌമാരക്കാരന്‍ ബാഗെടുത്തു നടന്നു നീങ്ങുന്നതായി കണ്ടെത്തി.

പാസ്‌പോര്‍ട്ടും പണവും ക്രഡിറ്റ് കാര്‍ഡുകളുമടക്കം നഷ്ട്ടപെട്ട അക്ഷയ് ഇപ്പോള്‍ വീണ്ടും സുഹൃത്തുക്കളുടെ ഒപ്പമാണ് കഴിയുന്നത്.ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ വിവരം റിപ്പോര്‍ട്ട് ചെയ്ത് പകരം പാസ് പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അക്ഷയ് ഇപ്പോള്‍.പാസ്‌പോര്‍ട്ട് പുതിയതായി നല്കിയാലും അത് ഇന്ത്യയിലെ അഡ്രസിലെ അക്ഷയ്ക്ക് ലഭിക്കുകയുള്ളൂ.അവിടെ നിന്നും കൊറിയര്‍ വഴി ഡബ്ലിനില്‍ എത്തും വരെ അയര്‍ലണ്ടില്‍ കാത്തിരിക്കുകയാണ് അക്ഷയ് ഇപ്പോള്‍.

Scroll To Top