Saturday December 10, 2016
Latest Updates

പുകവലിക്കാത്തവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും ബ്രോങ്കൈറ്റിസ് ബാധിക്കാം

പുകവലിക്കാത്തവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും ബ്രോങ്കൈറ്റിസ് ബാധിക്കാം

പുകവലിക്കാത്തവരും സൂക്ഷിക്കുക. ബ്രോങ്കൈറ്റിസ് സാധ്യത കൂടുതല്‍ പാസീവ് സ്‌മോക്കിങ്ങില്‍. പുകവലിക്കാര്‍ക്ക് അധികമായി കണ്ടു വരുന്ന രോഗമായിരുന്നു ഇതെങ്കിലും അടുത്തകാലത്തായി ഏറ്റവുമധികം കണ്ടുവരുന്നത് പാസീവ് സ്‌മോക്കിങ്ങുകാരിലാണ്.

ശ്വാസകോശങ്ങളുടെ നാശത്തിനു കാരണമാകുന്ന ഈ രോഗം വന്നാല്‍ മരണസാധ്യത വളരെ കൂടുതലാണ്. വിട്ടുമാറാത്ത ചുമ, കഫംകെട്ടുക, ശ്വാസംമുട്ടല്‍ എന്നിവയാണ് ബ്രോങ്കൈറ്റിസിന്റെ പ്രാരംഭലക്ഷണങ്ങള്‍. ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന ബ്രോങ്കൈ നാളികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ബ്രോങ്കൈറ്റിസ് എന്നു പറയുന്നത്.

50 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. തടിമില്ലുകള്‍, ബേക്കറി, അമോണിയ പ്ലാന്റുകള്‍, പ്ലാസ്റ്റിക്, കയര്‍ എന്നീ മേഖലകളില്‍ പണിയെടുക്കുന്നവര്‍, കല്‍പ്പണിക്കാര്‍, ഖനിത്തൊഴിലാളികള്‍ എന്നിവരിലും ബ്രോങ്കൈറ്റിസ് കണ്ടുവരാറുണ്ട്.

Scroll To Top