Thursday April 27, 2017
Latest Updates

വിമാനം തകര്‍ന്നതായി സ്വപ്നം കണ്ട യാത്രക്കാരന്‍ അലറിക്കരഞ്ഞു; വിമാനം റദ്ദാക്കി

വിമാനം തകര്‍ന്നതായി സ്വപ്നം കണ്ട യാത്രക്കാരന്‍ അലറിക്കരഞ്ഞു; വിമാനം റദ്ദാക്കി

റിയാദ്: പറക്കുന്നതിനിടയില്‍ വിമാനം തകര്‍ന്നുവീണതായി സ്വപ്നം കണ്ട യാത്രക്കാരന്‍ അലറിക്കരഞ്ഞതിനെതുടര്‍ന്ന് അധികൃതര്‍ വിമാനം റദ്ദാക്കി. വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. റിയാദിലെ കിംഗ് ഖാലീദ് എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേയ്ക്ക് പറന്നുയരാന്‍ തയ്യാറായി നിന്ന വിമാനമാണ് റദ്ദാക്കിയത്.

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുന്പ് മയങ്ങിപ്പോയ സൗദി സ്വദേശിയായ യാത്രക്കാരന്‍ താന്‍ കണ്ട സ്വപ്നം യാത്രകരോട് വിവരിക്കുകയായിരുന്നു.ഡിസംബര്‍ രണ്ടിനായിരുന്നു സംഭവം

. അലറിവിളിച്ച യാത്രക്കാരനെ ശാന്തനാക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നിയാളെ എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. വിമാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.തിരച്ചലിനു ശേഷം പിന്നീട് വിമാനം ഇയാളെ കൂടാതെ യാത്രയാവുകയും ചെയ്തു

Scroll To Top