Monday January 16, 2017
Latest Updates

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിലും പാര്‍വതി

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കിലും പാര്‍വതി

മലയാളത്തിലെ മികച്ച ഹിറ്റുകളില്‍ ഒന്നായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പിലും പാര്‍വതി നായിക. സിനിമയുടെ പൂജ മാര്‍ച്ച് 18ന് കഴിഞ്ഞു. ചിത്രീകരണം ആരംഭിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. പാര്‍വതി മാത്രമാണ് മലയാളത്തിലെ സിനിമയില്‍ നിന്നുള്ള താരം. മറ്റെല്ലാ താരങ്ങളും തമിഴില്‍നിന്നുള്ളവരാണ്.

റാണ ദഗ്ഗുപതി, ശ്രീദിവ്യ, ആര്യ, ബോബി സിംഹ എന്നിവരാണ് പാര്‍വതിക്കൊപ്പം സിനിമയില്‍ അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് റാണയാണ്. ദുല്‍ഖര്‍ ചെയ്ത വേഷത്തില്‍ ആര്യയും നസ്രിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും, നിവിന്‍ പോളിയുടെ വേഷത്തില്‍ ബോബി സിംഹയുമാണ് അഭിനയിക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ഗോപീ സുന്ദര്‍ തന്നെയാണ് തമിഴ് പതിപ്പിലും സംഗീത സംവിധായകന്‍. ബാംഗ്ലൂരിന് പകരം സിനിമ സിംഗപ്പൂര്‍ സിറ്റിയുടെ കഥയായിരിക്കും പറയുക.

Scroll To Top