Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളും,വചന പ്രഘോഷണവും നവംബര്‍ രണ്ടിന് തുടങ്ങും

ഡബ്ലിനില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളും,വചന പ്രഘോഷണവും  നവംബര്‍ രണ്ടിന് തുടങ്ങും

ഡബ്ലിന്‍:ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 114 മത് ഓര്‍മ്മപ്പെരുന്നാളും വചനപ്രഘോഷണവും അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവംബര്‍ രണ്ടു മുതല്‍ ആറാം തിയതി വരെ നീണ്ടു നില്‍ക്കുന്നതിരുകര്‍മ്മങ്ങളോടെ നടത്തപ്പെടും. പെരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള ഡബ്ലിന്‍ കണ്‍വന്‍ഷന് പ്രശസ്ത വചനപ്രഘോഷകനായ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്‍ നേതൃത്വം നല്‍കും.

നവംബര്‍ രണ്ടിന് വൈകിട്ട് സന്ധ്യാപ്രാര്‍ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
വ്യാഴം,വെള്ളി ദിവസങ്ങളിലും വൈകിട്ട് ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തും.ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കുടുംബ ധ്യാനം ആരംഭിക്കും.

മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് കൊടിയേറ്റം.10 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും,തിരുനാള്‍ ശുശ്രൂഷകളും ആരംഭിക്കും.

പെരുന്നാള്‍ ആഘോഷങളിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ.ബിജു പാറേക്കാട്ടില്‍, സഹ വികാരി ഫാ.ജിനോ ജോസഫ് എന്നിവര്‍ അറിയിച്ചു.dub-feee

Scroll To Top