Wednesday November 22, 2017
Latest Updates

എന്‍ഡ കെന്നി ഇന്ന് സ്ഥാനമൊഴിയുമോ? പ്രഖ്യാപനം നോക്കി ഐറിഷ് ജനത

എന്‍ഡ കെന്നി ഇന്ന് സ്ഥാനമൊഴിയുമോ?  പ്രഖ്യാപനം നോക്കി ഐറിഷ് ജനത

ഡബ്ലിന്‍ :എന്‍ഡ കെന്നി ഇന്ന് സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിക്കുമോ ?രാജിയ്ക്ക് കാതോര്‍ത്ത് വെമ്പല്‍ കൊള്ളുകയാണ് ഫിനഗേലിലെ സ്ഥാനമോഹികള്‍ .പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ നേതൃത്വം സംബന്ധിച്ച് ചിലതു പറയുമെന്ന എന്‍ഡ കെന്നിയുടെ പ്രഖ്യാപനമാണ് സ്ഥാനമോഹികളുടെ നെഞ്ചിടിപ്പുയര്‍ത്തുന്നത്.എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടതുള്ളു നേതൃമാറ്റമുണ്ടാകുമോ. അങ്ങനെ വന്നാല്‍ അടുത്തതാര്. എന്നറിയണം. മാധ്യമങ്ങളും അയര്‍ലണ്ടിന്റെ രാഷ്ട്രീയവും എല്ലാം ഉറ്റുനോക്കുന്നതും അതുകൊണ്ടുതന്നെ എന്‍ഡ കെന്നിയുടെ വാക്കുകളിലേക്കാണ്.

ഇന്നലെ മെറിയോണ്‍ സ്‌ക്വയറിനു പുറത്തു വച്ച് നാളെയെക്കുറിച്ചു ചോദിച്ച മാധ്യമപ്പടയോട് താന്‍ എപ്പോഴും ഓരോ ദിവസും മുന്നോട്ടാണ് നോക്കുന്നതെന്ന മറുപടിയാണ് നല്‍കിയത്. നാളെ മുന്നോട്ടു നോക്കുമ്പോള്‍ എന്തു തോന്നുന്നുവെന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.

കഴിഞ്ഞയാഴ്ച ഇന്ന് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ഫിനഗല്‍ നേതാവിനെക്കുറിച്ച് സംസാരിക്കുമെന്നു കെന്നി സൂചിപ്പിച്ചിരുന്നു.പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള പടിയിറക്കം പ്രഖ്യാപിക്കുമെന്ന സൂചനയാണ് പാര്‍ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്.എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന,അല്ലെങ്കില്‍ എല്ലാം മറച്ചുവെക്കുന്ന ധാര്‍ഷ്ട്യ ഭാവമാണ് കെന്നിയുടേത് എന്ന് ചിലര്‍ക്ക് തോന്നും വിധമാണ് അദ്ദേഹത്തിന്റെ രീതി.ഏവരെയും കബളിപ്പിച്ച് .അടുത്ത സമ്മര്‍ വരെ കെന്നി തുടര്‍ന്നാലോ എന്നു സംശയിക്കുന്നവരുമുണ്ട്.

ഇന്നത്തെ തീരുമാനം ഒന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിച്ച മാധ്യമങ്ങളോട് ഇപ്പോഴോ,ഇപ്പോഴോ എന്നായിരുന്നു പ്രതികരണം.അതിനു മുമ്പ് നടന്ന ഔദ്യോഗിക യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴും നേതാവ് എന്ന നിലയില്‍ തന്നെ ഉറപ്പിച്ചു തന്നെയായിരുന്നു കെന്നിയുടെ പ്രകടനം.’ദിവസത്തിന്റെ ഓരോ മണിക്കൂറുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയെന്നതാണ് അനുഭവം പഠിപ്പിക്കുന്നത്.നമ്മള്‍ കരുതുന്നതുപോലെയായിരിക്കില്ല ജനങ്ങള്‍ നമ്മെ സങ്കല്‍പ്പിക്കുന്നത്’ കെന്നി പറഞ്ഞു.

സൂര്യന്‍ അസ്തമനയാനത്തിലായിരുന്നു. കാറും ഡ്രൈവറും ഇല്ലാതെ റോഡ് കുറുകെ കടന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി,ഫിനഗലിന്റെ ദീര്‍ഘകാലം ടിഡിയായിരുന്ന നേതാവ് നടന്നു നീങ്ങുകയാണ് ..ആ മനോഹരമായ ഗ്രൗണ്ടിനെ ലക്ഷ്യമാക്കി….ഇന്നത്തെ അസ്തമയം കൂടി ഒരു പക്ഷേ കെന്നി നേതാവായി തുടരില്ലയിരിക്കാം..പക്ഷെ അതാര്‍ക്കും ഉറപ്പിച്ചു പറയാനും വയ്യ.കാരണം സ്ഥാനം ഒഴിവാക്കണോ എന്ന് തീരുമാനിക്കേണ്ടത് ഒരാള്‍ മാത്രമാണ്.അയാളുടെ പേരാണ് ഏന്‍ഡ കെന്നി.

Scroll To Top