Thursday December 08, 2016
Latest Updates

വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് വീണ്ടും ശുഭവാര്‍ത്തകള്‍:മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ബാങ്ക് നയം അടിയന്തരമായി പരിശോധിക്കണമെന്ന് ഡോള്‍ കമ്മറ്റിയുടെ ശിപാര്‍ശ

വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് വീണ്ടും ശുഭവാര്‍ത്തകള്‍:മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ബാങ്ക് നയം അടിയന്തരമായി പരിശോധിക്കണമെന്ന് ഡോള്‍ കമ്മറ്റിയുടെ ശിപാര്‍ശ

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വീടുകളുടെ വില കുറയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിറകെ മോര്‍ട്ട്‌ഗേജ് നയങ്ങളില്‍ ഉദാരമായ ഇളവ് വരുത്തണമെന്ന് പാര്‍ലിമെന്റ് സമിതി. ആദ്യമായി വീടു വാങ്ങുന്നവരുടെ മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഡോള്‍ നിയോഗിച്ച കമ്മറ്റിയാണ് ഇന്നലെ സെന്‍ട്രല്‍ ബാങ്കിന് നിര്‍ദേശം നല്കിയത് .രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഭവനപ്രതിസന്ധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്മറ്റിയുടെ പുതിയ നിര്‍ദ്ദേശം. ഒട്ടും സമയം പാഴാക്കാതെ തന്നെ നയം പുനഃപരിശോധിക്കാനാണ് ബാങ്കിനോട് കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

മോര്‍ട്ട്‌ഗേജ് നയത്തില്‍ അടിമുടിയുള്ള അഴിച്ചു പണി നടപ്പാക്കാനുള്ള പദ്ധതിയാണ് രൂപപ്പെടുന്നത്.

ഇതിനു പുറമെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള വാറ്റ് 13.5 % എന്ന് നിലവിലുള്ളത് 4.5% ആക്കി പരീക്ഷണാര്‍ത്ഥം കുറയ്ക്കുക എന്ന നിര്‍ദ്ദേശവും കമ്മറ്റി മുന്നോട്ടു വച്ചു. ഇത് നിര്‍മ്മാണ മേഖലയെ ത്വരിതപ്പെടുത്തും എന്നാണ് കമ്മറ്റി കരുതുന്നത്.ഈ ഒരൊറ്റ നടപടി നടപ്പായാല്‍ പോലും ഡബ്ലിന്‍ മേഖലയിലെ ഭവനവില 25000 യൂറോ മുതല്‍ ഒരു ലക്ഷം യൂറോ വരെ കുറവ് വരും.

196 പേജ് വരുന്ന റിപ്പോര്‍ട്ട് സോഷ്യല്‍ ഹൗസിങ്, സ്വകാര്യ വാടക വീടുകള്‍, സ്വകാര്യ ഭവന മേഖല, മോര്‍ട്ട്‌ഗേജ് പ്രതിസന്ധി, ഭവന ധനസഹായം, നാമ, വഴിയാധാരമാക്കപ്പെട്ടവര്‍ എന്നിവയെല്ലാം പരിഗണിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇപ്പോഴത്തെ സെന്‍ട്രല്‍ ബാങ്ക് നയം അനുസരിച്ച് ആദ്യമായല്ലാതെ വീടു വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജിന് 80% ലോണ്‍ ടു വാല്യു (എല്‍ടിവി) ലഭിക്കും. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കാകട്ടെ, പരമാവധി 220,000 യൂറോ വരെ 90% എല്‍ടിവി ലഭിക്കും. ഇത്തരക്കാരുടെ പ്രോപ്പര്‍ട്ടിക്ക് 220,000 യൂറോയ്ക്ക് മുകളിലാണ് മതിപ്പു വിലയെങ്കില്‍ ആദ്യത്തെ 220,000 യൂറോയ്ക്ക് 90%, ബാക്കി വിലയ്ക്ക് 80% എന്നിങ്ങനെയാകും എല്‍ടിവി ലഭിക്കുക. എന്നാല്‍ ഈ നിയമം കാരണം ആദ്യമായി വീടു വാങ്ങുന്നവരില്‍ പലര്‍ക്കും വീടു വാങ്ങാനുള്ള ഡെപ്പോസിറ്റ് നല്‍കാന്‍ പോലും കഴിയുന്നില്ലെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍.

Scroll To Top