Monday January 23, 2017
Latest Updates

മിലന്‍ മാര്‍ട്ടിന്റെ സംസ്‌കാരശുശ്രൂഷ :വിക്ലോ ടൌണില്‍ പാര്‍ക്കിംഗ് ക്രമീകരണം

മിലന്‍ മാര്‍ട്ടിന്റെ സംസ്‌കാരശുശ്രൂഷ :വിക്ലോ ടൌണില്‍ പാര്‍ക്കിംഗ് ക്രമീകരണം

 വിക്ലോ:വിക്ലോയില്‍ നിര്യാതനായ മിലന്‍ ചാക്കോ വര്‍ഗീസിന്റെ((മിലന്‍ മാര്‍ട്ടിന്‍) മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഫ്യൂണറല്‍ സര്‍വീസ് ടീം അറിയിച്ചു.
ഡബ്ലിന്‍ ഭാഗത്ത് നിന്നും വരുന്നവരുടെ വാഹനങ്ങള്‍ക്ക് ഫ്‌ലാനരീസ് ഫ്യൂനറല്‍ ഹോമിനു സമീപമുള്ള ടെസ്‌കോയുടെ അടുത്തായുള്ള ബാരി ട്രാന്‍സ്‌പോര്‍ട്ട്,ഗ്രാന്‍ഡ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ലഭ്യമാണ്.എ ഐ ബി ,സൂപ്പര്‍ വാല്യൂ എന്നിവിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.ഫ്യൂനറല്‍ ഹോമിന് ഏതിര്‍വശത്തായുള്ള (പുഴയ്ക്ക് മറുവശം)ലൈട്രിം പ്ലേസിലും(leitrim place) പാര്‍ക്കിംഗ് സൗകര്യമുണ്ട്

മുന്‍ നിശ്ചയത്തില്‍ നിന്നും വ്യത്യസ്ഥമായി നാളെ രാവിലെ 9.30 മുതല്‍ 10 മണി വരെ ഫ്‌ലാനരീസ് ഫ്യൂനറല്‍ ഹോമില്‍ മിലന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.10 മുതല്‍ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള സമയമാണ്.10 30 ന് നടത്തപ്പെടുന്ന പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം വിക്ലോ സെന്റ് പാടിക്‌സ് ദേവാലയത്തിലേയ്ക്ക് കൊണ്ടുവരും.

11 മണിയ്ക്ക് ഫ്യൂണറല്‍ മാസ് ആരംഭിക്കും.മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി പെരുമായന്‍,ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍, ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി ,ഫാ.ഡോണല്‍ റോച്ച്,എന്നിവരടങ്ങുന്ന വൈദീകര്‍ ഫ്യൂണറല്‍ മാസില്‍ കാര്‍മികത്വം വഹിക്കും.

ഫ്യൂണറല്‍ മാസ് നടക്കുന്ന വിക്ലോ ടൌണ്‍ സെന്റ് പാട്രിക് പള്ളിയില്‍ നിന്നും പാര്‍ക്കിംഗ് സ്ഥലത്തു (ഏകദേശം 10 മിനുട്ട് വാക്കിംഗ് ഡിസ്റ്റനസ്)തിരിച്ചെത്തിയ ശേഷം മൂന്നു കിലോ മീറ്റര്‍ ദൂരെയുള്ള റാത്‌ന്യൂ സിമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്.സിമിത്തേരിയുടെ എതിര്‍വശത്ത് യഥേഷ്ടം പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

Scroll To Top