Friday January 20, 2017
Latest Updates

ലിംറിക്കില്‍ സീറോ മലബാര്‍ സഭ ഇടവകദിനത്തിന് പ്രൌഡഗംഭീരമായ സമാപനം 

ലിംറിക്കില്‍ സീറോ മലബാര്‍ സഭ ഇടവകദിനത്തിന് പ്രൌഡഗംഭീരമായ സമാപനം 

ലിംറിക്:ലീംറിക്ക് സീറോ മലബാര്‍ സഭയുടെ പ്രഥമ വാര്‍ഷികദിനം ആഹ്ലാദപൂര്‍വം ആഘോഷിച്ചു.ഇന്നലെ(ശനിയാഴ്ച്ച ) നടന്ന വര്‍ണ്ണാഭമായ വാര്‍ഷികദിനം ഇടവകാദിനമായാണ് ആചരിച്ചത്. മുഖ്യാഥിതിയായെത്തിയ സീറോ മലബാര്‍ സഭാ ആള്‍ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായിലിന് ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരണം നല്‍കി കൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കമായി.
pd li eഫാ.ആന്റണി പെരുമായന്റെയും,ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിന്റെയും കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.ഇതേ തുടര്‍ന്ന് പൊതുയോഗവും വിവിധ കലാപരിപാടികളും നടന്നു.

മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ പൊതുയോഗവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. 
ലീംറിക്ക് ബിഷപ്പ് ബിന്‍ണ്ടന്‍ ലീഹിയുടെ പ്രതിനിധിയായി ഫാ നോയല്‍ മര്‍ഫി,ജോമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോബി മാനുവല്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇടവകാ ദിനാഘോഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ലീവിംഗ് സര്‍ട്ടിഫിക്കറ്റിന് ഉന്നത വിജയം നേടിയ അജ്ഞലി ഏബ്രഹാമിന് പുരസ്‌കാരം നല്‍കി. ലിംറിക്കില്‍നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്ന സഞ്ജുവിനും സൗമ്യക്കും ഇടവകാ സമൂഹം യാത്രയയപ്പും നല്‍കി.
ഫാ ഫ്രാന്‍സിസ് നീലങ്കാവില്‍ (ഇടവക വികാരി) സ്വാഗതവും ജോജോ ദേവസി നന്ദിയും രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ സദ്യയോടെ ഇടവക ദിനം സമാപിച്ചു 
റിപ്പോര്‍ട്ട് :ജോമോന്‍ ജോസഫ് (പിആര്‍ഒ സീറോ മലബാര്‍ ചര്‍ച്ച് ലിംറിക്)pd li cpd li 9

 

pd li prpd li d

Scroll To Top