Wednesday December 07, 2016
Latest Updates

ഭീകരരെ ഭയന്ന് അഞ്ചു മണിക്കൂര്‍ കോള്‍ഡ് സ്റ്റോറേജില്‍ …

ഭീകരരെ ഭയന്ന് അഞ്ചു മണിക്കൂര്‍ കോള്‍ഡ് സ്റ്റോറേജില്‍ …

പാരീസ്: മൂന്ന് ദിവസം പാരീസിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരതാണ്ഡവത്തിന്റെ അനുബന്ധമായി നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ നിന്നും രക്ഷനേടാനായി മുപ്പതോളം പേര്‍ അഞ്ചു മണിക്കൂറോളം ഒരു കോള്‍ഡ് സ്റ്റോറേജില്‍ ഒളിച്ചിരുന്നു രക്ഷപ്പെട്ടതായി വാര്‍ത്തകള്‍..

കിഴക്കന്‍ പാരീസിലെ മെട്രോ സ്റ്റേഷനായ പോര്‍ട്ട് ഡി വിന്‍സെനസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ആക്രമണം നടന്നത്. ഒരു ജൂതന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ച് തോക്കുധാരിയായി കയറിയ അമദി കൂലിബാലി എന്ന ഭീകരന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു. ഇയാളെയും പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ ബന്ദിയാക്കിയവരില്‍ നാല് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ചത്തെ ആക്രമണവുമായി ബന്ധപ്പെട്ട് ഹയാത് ബൊമെഡീന്‍ എന്ന ഒരു യുവതിയുടെ ചിത്രവും ഫ്രഞ്ച് പോലീസ് പുറത്ത് വിട്ടിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ബന്ദിയാക്കപ്പെട്ട 30 ഓളം പേര്‍ കോള്‍ഡ് സ്റ്റോറേജില്‍ ഒളിച്ചിരുന്നാണ് ഭീകരന്റെ തോക്കിന്‍ മുനയില്‍ നിന്ന് രക്ഷപെട്ടത്. കുട്ടികള്‍ അടക്കമുള്ളവര്‍ അഞ്ച് മണിക്കൂര്‍ ഫ്രീസറിനുള്ളില്‍ കഴിച്ചു കൂട്ടി. ഭീകരന്റെ കണ്ണില്‍പ്പെട്ടാല്‍ പുറംലോകം കാണുമെന്ന് കരുതിയില്ലെന്ന് അഞ്ച് മണിക്കൂര്‍ ഫ്രീസറില്‍ ഒളിച്ചവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭീകരമായ നിമിഷങ്ങളാണ് കടന്നു പോയതെന്നും ബന്ദിയാക്കപ്പെട്ടവര്‍ പറഞ്ഞു. ഭീകരനെ വധിച്ച് ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കമാന്‍ഡോ ഓപ്പറേഷന്റെ ഭാഗമായി സമീപത്തെ സ്‌കൂളുകളും ഹോട്ടലുകളും സിനഗോഗുകളും അടച്ചിട്ടിരുന്നു.

Scroll To Top