Saturday February 25, 2017
Latest Updates

പാരീസ് ലോക തലസ്ഥാനമായി; ഭീകരതയ്‌ക്കെതിരെ അണിനിരന്നത് 16 ലക്ഷം പേര്‍

പാരീസ് ലോക തലസ്ഥാനമായി; ഭീകരതയ്‌ക്കെതിരെ അണിനിരന്നത് 16 ലക്ഷം പേര്‍

പാരീസ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ലോകജനത പാരീസില്‍ ഒത്തുകൂടി.തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാരീസില്‍ നടന്ന റാലിയില്‍ 16 ലക്ഷം പേര്‍ അണിനിരന്നു. പാരീസിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളറാലിയാണ് ഇന്നലെ നടന്നത്. ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ റാലികള്‍നടന്നു. ആകെ 3.7 മില്യന്‍ പേര്‍ റാലികളില്‍ അണിനിരന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോലണ്ടേ നേതൃത്വം നല്‍കിയ റാലിയില്‍ ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ എന്നിവര്‍ ഉള്‍പ്പെടെ 50 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുത്തു. പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ , ഇറ്റാലിയന്‍ പ്രധാനമന്ത്രി മാത്യു റെന്‍സി, ജോര്‍ദാന്‍ രാജാവ് എന്നിവരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്രമുഖര്‍ യുഎസ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ അമേരിക്കയെ പ്രതിനിധീകരിച്ച് റാലിയില്‍ പങ്കെടുത്തു. പാരീസ് ഇപ്പോള്‍ ലോക തലസ്ഥാനമായിരിക്കുന്നുവെന്ന് പ്രസിഡന്റ് ഹോലണ്ടേ പറഞ്ഞു.

ഐ ആം ഷാര്‍ലി, ഞാന്‍ ഫ്രഞ്ചുകാരനാണ് ഞാന്‍ ഭീരുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍എഴുതിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ അണിനിരന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് റാലിയുടെ മുന്‍ നിരയില്‍ അണിനിരന്നത്. ഒരു മിനിറ്റ് മൌനം ആചരിച്ച ശേഷമാണ് റാലി തുടങ്ങിയത്. തുടര്‍ന്ന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജനങ്ങള്‍ പരസ്പരം കൈകള്‍ കോര്‍ത്തു. പ്ലേസ് ഡി ലാ റിപ്പബ്ലിക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച്  പ്ലേസ് ഡി ലാ നേഷനില്‍ സമാപിച്ചു. സുരക്ഷയ്ക്കായി 2000 പോലീസുകാരെയും 1350 സൈനികരേയും നിയമിച്ചിരുന്നു.

Scroll To Top