Wednesday December 07, 2016
Latest Updates

മോദിയും ഒബാമയും എന്‍ഡ കെന്നിയും പാരിസിലെത്തി,ചരിത്രനിയോഗത്തിനായി 147 രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ന് മുതല്‍ പന്ത്രണ്ട് ദിവസം പാരിസില്‍ ഒന്നിക്കും

മോദിയും ഒബാമയും എന്‍ഡ കെന്നിയും പാരിസിലെത്തി,ചരിത്രനിയോഗത്തിനായി 147 രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ന് മുതല്‍ പന്ത്രണ്ട് ദിവസം പാരിസില്‍ ഒന്നിക്കും

പാരീസ് :ഇന്ന് മുതല്‍ 12  ദിവസം പാരിസ് ലോകത്തിന്റെ തലസ്ഥാന നഗരമാവും.മാനവരാശിയുടെ നിലനില്പ്പിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്ന മഹാ അജണ്ട രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ലോക നേതാക്കള്‍ പാരിസില്‍ എത്തുക.മറ്റേതു സമ്മേളനങ്ങളെക്കാള്‍ ആകാംഷയോടെയാണ് ലോകം 
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിനാണ് പാരിസില്‍ ഇന്ന് (തിങ്കളാഴ്ച) തിരി തെളിയുക.cli
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും,ഐറീഷ് പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉള്‍പ്പടെ 147 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന സുപ്രധാന സമ്മേളനത്തിന് വമ്പിച്ച സുക്ഷാസന്നാഹമാണ് ഫ്രഞ്ച് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 
2009 ല്‍ കോപ്പന്‍ഹേഗനിലെ കാലാവസ്ഥാ സമ്മേളനത്തില്‍ 115 രാഷ്ട്രത്തലവന്‍മാരാണ് പങ്കെടുത്തത്. കഴിഞ്ഞ നവംബര്‍ 13നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം പാരീസില്‍ അരങ്ങേറിയത്. 129 പേര്‍ കൊല്ലപ്പെടുകയും 350 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ സംഭവം നടന്ന് ഒരുമാസം തികയും മുമ്പാണ് സുപ്രധാനമായ സമ്മേളനം അവിടെ ആരംഭിക്കുന്നത്. 
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ വിവിധ ഫോറങ്ങളിലായി 40,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതാപനം ലഘൂകരിച്ച് കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഒരു ഉറച്ച ഉടമ്പടിക്ക് ലോകനേതാക്കള്‍ രൂപംനല്‍കുമെന്ന് പ്രതീക്ഷയിലാണ് എല്ലാവരും.പാരീസിലെ സമ്മേളനം കാലാവസ്ഥാ വിഷയത്തില്‍ നടക്കുന്ന 21ാമത്തേതാണ്. വ്യാവസായിക വല്‍ക്കരണത്തിനു മുമ്പത്തെ ആഗോള താപനില വര്‍ദ്ധനയില്‍നിന്ന് രണ്ട ഡിഗ്രി സെല്‍ഷ്യസ് കുറവെന്ന തോതില്‍ നിര്‍ത്തുകയാണ് ലക്ഷ്യം.
രണ്ടു ദിവസത്തെ സമ്മേളനത്തില്‍, ലീഡേഴ്‌സ് ഇവന്റ് എന്ന വിഭാഗത്തില്‍ ആഗോള താപനം തടയാന്‍ ഭാരതത്തിന്റെ പദ്ധതി മോദി അവതരിപ്പിക്കും. ഒപ്പം, കാര്‍ബണ്‍ വികിരണം തടയാനുള്ള കാര്‍ബണ്‍ ഫുട്പ്രിന്റ്, ആഗോളതാപന ഗുരുതരാവസ്ഥ എന്നീവിഷയങ്ങളിലും മോദിപ്രസംഗിക്കും.

Scroll To Top