Thursday December 08, 2016
Latest Updates

യുദ്ധക്കളം പോലെ പാരീസ് നഗരം,ഞെട്ടി വിറച്ച് ജനസഹസ്രങ്ങള്‍,അള്ളാഹു അക്ബര്‍ വിളിച്ച് ആക്രമണം, 80,000 പേര്‍ പങ്കെടുത്ത ഫുട്‌ബോള്‍ മാച്ചിനിടയില്‍ തൊട്ടടുത്തായും സ്‌ഫോടനം 

യുദ്ധക്കളം പോലെ പാരീസ് നഗരം,ഞെട്ടി വിറച്ച് ജനസഹസ്രങ്ങള്‍,അള്ളാഹു അക്ബര്‍ വിളിച്ച് ആക്രമണം, 80,000 പേര്‍ പങ്കെടുത്ത ഫുട്‌ബോള്‍ മാച്ചിനിടയില്‍ തൊട്ടടുത്തായും സ്‌ഫോടനം 

പാരിസ് :അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് നില്ക്കുകയാണ് ലോകം.ഇന്നലെ പാരീസ് നഗരത്തിന് കറുത്ത വെള്ളിയാഴ്ച്ചയായിരുന്നു.ബാറ്റക്ലാന്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്‍സെര്‍റ്റ് കാണാനെത്തിയ ആയിരത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരേ ബാല്‍ക്കണിയില്‍ നിന്നും ഒരു കൂട്ടം അക്രമികള്‍ യാതൊരു പ്രകോപനവും ഇല്ലാതെ നിറയൊഴിക്കുകയായിരുന്നു.തുടര്‍ന്ന് അവരില്‍ നൂറോളം പേരെ ബന്ദികളാക്കുകയും വധിക്കുകയുമായിരുന്നു.

പേടിച്ചരണ്ട ജനക്കൂട്ടം ഗ്രൌണ്ടിലേയ്ക്ക് ചാടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ചീറി പാഞ്ഞു കൊണ്ടിരുന്ന വെടിയുണ്ടകളേറ്റ് നൂറുകണക്കിന് പേര്‍ കുഴഞ്ഞു വീണു. നൂറോളം പേര്‍ തല്‍ക്ഷണം മരിച്ചു,

രണ്ടു പേരാണ് തോക്കേന്തി വെടിവെച്ചു കൊണ്ടിരുന്നത്.ജനക്കൂട്ടം സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് ഒന്നിച്ച് പോകുക അസാധ്യമായിരുന്നു.പലരും നിലം പറ്റി ചേര്‍ന്ന് കിടക്കുകയായിരുന്നു.തങ്ങളുടെ ഇടയിലൂടെ അക്രമികള്‍ നടന്നുകൊണ്ട് വെടിവെച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവരില്‍ ചിലര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മരിച്ചവരുടെയും മുറിവേറ്റവരുടെയും ചോരപ്പുഴയാല്‍ സ്റ്റേഡിയം കുതിര്‍ന്നു.ഏങ്ങും കൂട്ട നിലവിളിയുയര്‍ന്നു.

വളരെ പെട്ടന്ന് തന്നെ പോലീസും രക്ഷാപ്രവര്‍ത്തകരും കുതിച്ചെത്തിയതിനാലാണ് മരണ സംഖ്യ ഇത്രയും കുറയാന്‍ കാരണം.

നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഏതാണ്ട് ഇതേ സമയത്ത് സ്‌ഫോടനം ഉണ്ടായി.സ്റ്റാഡേ ഫ്രാന്‍സ് സ്റ്റേഡിയത്തിന് വെളിയിലുള്ള റസ്റ്റോരന്ടിലും സ്‌ഫോടനം ഉണ്ടായി. നടന്ന ജര്‍മ്മന്‍ഫ്രാന്‍സ് ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ ആയിരക്കണക്കിന് ജനക്കൂട്ടം സ്‌ഫോടന ശബ്ദം കേട്ട് ഭയന്നോടി.മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് അടക്കമുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. 

വീക്കെണ്ട് ആയതിനാല്‍ തിരക്കുള്ള നഗര വീഥികള്‍ വെടിയൊച്ച്കളാല്‍ നിറഞ്ഞു,പേടിച്ചു വിറച്ച ജനങ്ങള്‍ കെട്ടിടങ്ങളുടെ ഷട്ടറുകള്‍ അടച്ചും,മറ്റു സ്ഥലങ്ങളില്‍ ഒളിച്ചിരുന്നുമാണ് ജീവന്‍ രക്ഷിച്ചത്.

ഇസ്ല്‌ലാമിക് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയിക്കപ്പെടുന്നത്.

അര്‍ദ്ധരാത്രിയോടെ ചേര്‍ന്ന മന്ത്രിസഭായോഗം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.PA2PA 7 PA 4 PA3 PA1

Scroll To Top