Friday December 09, 2016
Latest Updates

പാരിസിലെ ഐസിസ് ഭീകരാക്രമണം:മലയാളി യുവാവിന് മുന്നറിവുണ്ടായിരുന്നുവെന്ന് പോലീസ്, തൊടുപുഴക്കാരന്‍ സുബഹാനിയെ ഫ്രഞ്ച് പോലീസിന് വിട്ടു കൊടുക്കും

പാരിസിലെ ഐസിസ് ഭീകരാക്രമണം:മലയാളി യുവാവിന് മുന്നറിവുണ്ടായിരുന്നുവെന്ന് പോലീസ്, തൊടുപുഴക്കാരന്‍ സുബഹാനിയെ ഫ്രഞ്ച് പോലീസിന് വിട്ടു കൊടുക്കും

ന്യൂഡല്‍ഹി : ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ പരിശീലനം നേടി നാട്ടില്‍ തിരിച്ചെത്തിയ ഭീകരന്‍ തൊടുപുഴ മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീന് പാരീസ് ഭീകരാക്രമണത്തെക്കുറിച്ചു  വ്യക്തമായി അറിയാമായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യും.

130 പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണം കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു നടന്നത്. അന്നത്തെ ആക്രമണത്തില്‍ പങ്കെടുത്തവരും സുബഹാനിയും ഒരേ ക്യാമ്പില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇക്കാര്യം ഇയാള്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെയാണ് സമ്മതിച്ചത്.

തനിക്കു ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ അറിയാമെന്നും ആക്രമണത്തന്റെ വിശദാംശങ്ങള്‍ അറിയില്ലായിരുന്നു എന്നുമാണ് സുബഹാനി ആദ്യം പറഞ്ഞത്. എന്നാല്‍, വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കാര്യങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു. ഇതോടെ, ഫ്രഞ്ച് അധികൃതരെ വിവരം അനൗദ്യോഗികമായി അറിയിച്ചു. ഇതോടെയാണ് ഇയാളെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് അധികൃതര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക ആവശ്യം ഇന്ത്യയെ ഫ്രാന്‍സ് അറിയിക്കും.

പാരീസ് ആക്രമണം ആസൂത്രണം ചെയ്ത ഭീകരരായ സലാഹ് അബ്ദസലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരാണ് സുബഹാനിക്കും ഭീകര പരിശീനം കൊടുത്തത്. സലാഹ് അബ്ദസലാം ഫ്രഞ്ച് പൊലീസിന്റെ പിടിയിലുണ്ട്.

സുബഹാനി 2015 ഏപ്രില്‍ എട്ടിനാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോയത്. പുണ്യ സ്ഥലങ്ഹല്‍ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വിദേശത്തേയ്ക്കു പോയത്. ഇസ്താംബുളില്‍ നിന്ന് ഇയാള്‍ക്കൊപ്പം പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഭീകരരും കൂടി. എല്ലാവരും ഒരുമിച്ച് ഇറാക്കിലെ ഐഎസ് താവളത്തിലേക്ക് എത്തി. അവിടെവച്ചായിരുന്നു പരിശീലനം. തുടര്‍ന്ന് സിറിയയിലേക്കും പരിശീലനാര്‍ത്ഥം പോയി. പരിശീലനകാലത്തു മാസം 100 യുഎസ് ഡോളര്‍ വീതം (ഏകദേശം 6500 രൂപ) വേതനം ലഭിച്ചിരുന്നതായും സുബഹാനി പൊലീസിനോടു സമ്മതിച്ചു. 2015 സെപ്റ്റംബര്‍ 22നു മുംബയില്‍ തിരിച്ചെത്തി

ഇന്ത്യയിലെ ഐഎസിന്റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി നിയന്ത്രിക്കുന്നത് സുബഹാനിയാണെന്നു പൊലീസ് സംശയിക്കുന്നു. ഈ മാസം ആറിനാണ് സുബഹാനി അറസ്റ്റിലായത്. തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ താമസിച്ചുകൊണ്ടാണ് സുബഹാനി ഭീകരരെ ഏകോപിപ്പിച്ചിരുന്നത്.

Scroll To Top