Tuesday December 06, 2016
Latest Updates

പാരീസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമം; ഭീകരനെ വെടിവച്ചു കൊന്നു

പാരീസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമം; ഭീകരനെ വെടിവച്ചു കൊന്നു

പാരീസ്: പാരീസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ച ഭീകരനെ വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ പാരീസിലെ പതിനെട്ടാം തെരുവിലുള്ള പൊലീസ് സ്റ്റേഷനിലാണ് ആക്രമണ ശ്രമം നടന്നത്. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ച് ഇയാള്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ദേഹത്ത് നിറയെ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്ദോ ഭീകരാക്രമണത്തിനു ഇരയായതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് പാരീസില്‍ വീണ്ടും ഭീകരാക്രമണ ശ്രമം.

Scroll To Top