Monday January 16, 2017
Latest Updates

പാരീസ് നഗരത്തില്‍ സ്‌ഫോടന പരമ്പര,150 പേര്‍ കൊല്ലപ്പെട്ടു,നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു,നൂറോളം പേരെ ബന്ദികളാക്കി 

പാരീസ് നഗരത്തില്‍ സ്‌ഫോടന പരമ്പര,150 പേര്‍ കൊല്ലപ്പെട്ടു,നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു,നൂറോളം പേരെ ബന്ദികളാക്കി 

ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 
80,000 പേരുള്ള ഫുട്‌ബോള്‍ സ്റ്റേഡിയത്തിലും സ്‌ഫോടനം ഉണ്ടായി
ആറു വ്യത്യസ്ത സ്‌ഫോടനങ്ങള്‍ 
രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു 
മരണ സംഖ്യ ഉയര്‍ന്നേക്കാം
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിനെ ഞെട്ടിച്ചു കൊണ്ട് സ്‌ഫോടന പരമ്പര.150 പേരെയാണ് അജ്ഞാതര്‍ വെടിവെച്ച് കൊന്നത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ ആദ്യ വെടിവെയ്പില്‍ മാത്രം 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത്. ബറ്റാക്ലാന്‍ തിയേറ്ററിലുണ്ടായ വെടിവെയ്പില്‍ മാത്രം 110 പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു.മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍ 
വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു തവണ സ്‌ഫോടനം നടന്നു. ഫ്രാന്‍സുംജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്. മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാന്റെയെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.pari2

പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റിന് പുറത്ത് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത സാഹചര്യത്തില്‍ 10 പേര്‍ വഴിയില്‍ കിടക്കുന്നത് കണ്ടതായി ബി.ബി.സി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. 100 റൗണ്ടിലേറെ ഇവിടെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിറയൊഴിച്ച ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു.ആക്രമണം നടന്ന സ്ഥലങ്ങള്‍ സുരക്ഷാ സൈന്യം വളഞ്ഞുകഴിഞ്ഞു. ഹെലിക്കോപ് റ്ററുകള്‍ ആകാശനിരീക്ഷണം നടത്തിവരുന്നു. ദശാബ്ദങ്ങള്‍ക്കിടെ ഫ്രാന്‍സിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

Scroll To Top