Friday November 24, 2017
Latest Updates

കുട്ടികള്‍ വാഹനമോടിച്ച് അപകടം വരുത്തിയാല്‍ ശിക്ഷ അച്ഛനമ്മമാര്‍ക്ക്; നിയമ നിര്‍മ്മാണത്തിനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

കുട്ടികള്‍ വാഹനമോടിച്ച് അപകടം വരുത്തിയാല്‍ ശിക്ഷ അച്ഛനമ്മമാര്‍ക്ക്; നിയമ നിര്‍മ്മാണത്തിനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍

അച്ചനമ്മമാര്‍ കുട്ടികളെ വാഹനമേല്‍പ്പിക്കുന്നതു മൂലം വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ട്രാഫിക് നിയമം കൂടുതല്‍ കര്‍ക്കശമാക്കാനൊരുങ്ങി കര്‍ണാടകാ സര്‍ക്കാര്‍. കുട്ടികള്‍ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളെ ശിക്ഷിക്കുന്നതിനായുള്ള നിയമ നിര്‍മ്മാണമാണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്.

സാധാരണഗതിയില്‍ തിരക്കേറിയ ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ കുട്ടികള്‍ ഇരുചക്ര, നാലുചക്ര വാഹനങ്ങളോടിക്കുന്നത് പതിവായിരിക്കെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ണാടക നടപടിക്കൊരുങ്ങുന്നത്. 18 വയസ്സില്‍ താഴെയുള്ളവര്‍ വാഹനമോടിച്ച് പിടിയിലായാലോ അപകടമുണ്ടാക്കിയാലോ അച്ഛനമ്മമാര്‍ക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ശുപാര്‍ശയാണ് പരിഗണനയില്‍. നാലുവര്‍ഷം മുന്‍പ് മൈസൂരുവിലുണ്ടായ അപകടം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാറിന് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ഗതാഗതനിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടത് മാതാപിതാക്കളുടെ മാത്രം കടമയാണ്. ഇത് ശ്രദ്ധിക്കാതെ മക്കളെ റോഡിലേക്കിറക്കുന്നവര്‍ നടപടിക്ക് അര്‍ഹരാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

 

Scroll To Top