Saturday December 10, 2016
Latest Updates

മാതാപിതാക്കള്‍ കുട്ടികളിലെ അമിതവണ്ണം ശ്രദ്ധിക്കില്ലെന്ന് ഡോക്ടര്‍മാര്‍

മാതാപിതാക്കള്‍ കുട്ടികളിലെ അമിതവണ്ണം ശ്രദ്ധിക്കില്ലെന്ന് ഡോക്ടര്‍മാര്‍

ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ മക്കള്‍ അമിത വണ്ണത്തിലേക്ക് കടക്കുകയാണെന്ന സത്യം തിരിച്ചറിയില്ലെന്ന് ഡോക്ടര്‍മാര്‍. ഇത് കുട്ടികളുടെ ആരോഗ്യത്തെ വരുംനാളുകളില്‍ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുകെയിലുള്ള 2967 കുടുംബങ്ങളിലാണ് ഇത് കണ്ടെത്തുന്നതിനായി ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ നാല് മാതാപിതാക്കള്‍ മാത്രമാണ് തങ്ങളുടെ കുട്ടിക്ക് ഓവര്‍ വെയ്റ്റുണ്ടെന്ന് പറഞ്ഞത്. മറ്റാരും തന്നെ ഇത് ശ്രദ്ധിച്ചില്ല. ഇത് സൂചിപ്പിക്കുന്നത് ഒബീസിറ്റി സമൂഹത്തില്‍ സാധാരണയായി കഴിഞ്ഞുവെന്നാണെന്ന് ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ജനറല്‍ പ്രാക്ടീസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

യുകെയിലെ ആറു വയസ്സുള്ള അഞ്ചില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷ്ണല്‍ ചൈല്‍ഡ് മെഷറ്‌മെന്റ് പ്രോഗ്രാം പറയുന്നത് യുകെയിലെ 14 ശതമാനം കുട്ടികളും അമിതവണ്ണക്കാരാണെന്നാണ്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ ബ്രിട്ടണിലെ 3000 ത്തോളം മാതാപിതാക്കള്‍ക്ക് ചോദ്യാവലി നല്‍കി കൊണ്ട് എന്താണ് നിങ്ങളുടെ കുട്ടിയുടെ ശരീരഭാരത്തെ കുറിച്ച് ചിന്തിക്കുന്നത് എന്ന് ചോദിച്ചു. ഒബീസ്, ഓവര്‍വെയ്റ്റ്, അണ്ടര്‍വെയ്റ്റ്, ഹെല്‍ത്തി വെയ്റ്റ് എന്നിങ്ങനെ മാതാപിതാക്കള്‍ക്കായി നാല് ഓപ്ഷനുകളും കൊടുത്തു. സര്‍വെയില്‍ പങ്കെടുത്ത 31 ശതമാനം മാതാപിതാക്കള്‍ പറഞ്ഞത് തങ്ങളുടെ കുട്ടി അണ്ടര്‍ വെയ്റ്റാണെന്നാണ്. ഇത് തെളിയിക്കുന്നത് കുട്ടികള്‍ക്ക് ആവശ്യമായ ബോഡി മാസ് ഇന്‍ഡെക്‌സിനെ കുറിച്ച് മിക്ക മാതാപിതാക്കള്‍ക്കും ധാരണയില്ലെന്നാണ്.

ക്രമീകരണമില്ലാത്ത ഭക്ഷണരീതി, ജീവിതരീതി വ്യായാമം ഇല്ലായ്മ എന്നിവയാണ് നാട്ടിലെങ്ങും പൊണ്ണത്തടി കൂടാന്‍ കാരണം. ഇതൊക്കെ തന്നെയാണ് കുട്ടികളുടെയും കാരണംം. കളിക്കാന്‍ പോകാന്‍ പോലും മിക്ക കുട്ടികളും മെനക്കെടാറില്ലാ എന്നതാണ് ഇതിലെ അപകടകരമായൊരു വസ്തുത.

Scroll To Top