Friday December 09, 2016
Latest Updates

കൊച്ചിയില്‍ പിടിയിലായ മകനുമായി ഫോണില്‍ സംസാരിക്കാന്‍ പോലും കേരളാ പോലിസ് അനുവദിക്കുന്നില്ലെന്ന് സ്വര്‍ണ്ണക്കള്ളകടത്തുകാരന്റെ മാതാപിതാക്കള്‍ 

കൊച്ചിയില്‍ പിടിയിലായ മകനുമായി ഫോണില്‍ സംസാരിക്കാന്‍ പോലും കേരളാ പോലിസ് അനുവദിക്കുന്നില്ലെന്ന് സ്വര്‍ണ്ണക്കള്ളകടത്തുകാരന്റെ മാതാപിതാക്കള്‍ 

വെക്‌സ്‌ഫോര്‍ഡ് :തങ്ങളുടെ മകനുമായി ഫോണില്‍ സംസാരിക്കാന്‍ പോലും കേരളാ പോലിസ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി കൊച്ചിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്വര്‍ണ്ണക്കള്ളകടത്തുകാരന്‍ എഡ്വിന്‍ ആന്‍ഡ്രൂ മിനിഹാന്റെ മാതാപിതാക്കള്‍ രംഗത്തെത്തി.സംഭവം അറിഞ്ഞ് ഞെട്ടിത്തരിച്ചു പോയ അവര്‍ നിജസ്ഥിതിയറിയാന്‍ കേരളാ പോലീസുമായി പലതവണ ബന്ധപ്പെട്ടു നോക്കിയെങ്കിലും പോലിസ് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് പരാതി.

അത്യന്തം ഭീതികരമാണ് അവിടുത്തെ കാര്യങ്ങള്‍.കേരളാ പോലിസ് സംഭവം വഷളാക്കികൊണ്ടിരിക്കുകയാണ് എന്നാണ് അറിവ്.പുതിയ പുതിയ കുറ്റങ്ങള്‍ എഡ്വിന്റെ മേല്‍ ആരോപിക്കുകയാണ്.’ ഇപ്പോള്‍ ജര്‍മിനിയിലുള്ള ഭാര്യയുമായി ഒരൊറ്റ മിനുട്ട് ഫോണ്‍ ചെയ്യാന്‍ മാത്രമാണ് എഡ്വിനെ അവര്‍ അനുവദിച്ചത്’.അമ്മ തെരേസ പത്രപ്രതിനിധികളോട് പറഞ്ഞു.

‘ഇത് വിശ്വസിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയുന്നില്ല,എന്റെ മകനെ പോലെ നല്ല ഒരാള്‍ വേറെ ഉണ്ടാവില്ല..അവന് ഇതെങ്ങനെ സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല’,ന്യൂ റോസിലെ വസതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിതുമ്പി കൊണ്ട് ആ അമ്മ പറഞ്ഞു.

‘ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിളിച്ചു ഞങ്ങളോട് വിവരം പറഞ്ഞിരുന്നു.അവര്‍ ഒരു വക്കീലിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു.വക്കീലുമായി ഞങ്ങള്‍ സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സീരിയസ് കേസാണ് എന്നാണ്.’

‘അവനെ ദൂബായിലെ അവന്റെ ചങ്ങാതിമാര്‍ ആരോ കുടുക്കിയതാണ്.കുഞ്ഞുനാളിലെ മുതല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് അവന്റെത്.അവനെ കെണിയില്‍ പെടുത്തിയിട്ട് അവരെല്ലാം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് അറിവ്’.അവര്‍ പറഞ്ഞു.

എന്റര്‍പ്രൈസ് അയര്‍ലണ്ടിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയാണ്.റോസിലെ അറിയപ്പെടുന്ന കുടുംബമാണ് 42 വയസുകാരന്‍ എഡ്വിന്‍ ആന്‍ഡ്രൂ മിനിഹാന്റെത്. ഇയാളുടെ പിതാവ് ഇയോണ്‍ ഒരു എഞ്ചിനിയറും,ജോണ്‍ എഫ് കെന്നഡി ട്രസ്റ്റിന്റെ ഡയറക്ടറുമാണ് 

Scroll To Top