Tuesday December 06, 2016
Latest Updates

പാരാസെറ്റമോള്‍ കൂടുതലായി കഴിച്ചാല്‍ മരണം?

പാരാസെറ്റമോള്‍ കൂടുതലായി കഴിച്ചാല്‍ മരണം?

ബെല്‍ഫാസ്റ്റ് :ഇടയ്ക്കിടെ അലട്ടിയ ജലദോഷം മാറാന്‍ അമിതമായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ചു സ്വയം ചികിത്സ നടത്തിയ 31 വയസ്സുകാരി മരിച്ചു. തുടര്‍ന്നു നടത്തിയ പരിശോധകളിലാണ് ഈ വനിതയുടെ രക്തത്തിലെ ഉയര്‍ന്ന തോതിലുള്ള പാരാസെറ്റമോളിന്റെ അംശമാണ് ദുരന്തത്തിന് ഇടവരുത്തിയത് എന്ന് വ്യക്തമായത്.പതിനായിരത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിക്കാറുണ്ട് എന്നാണ് ഡോക്റ്റര്‍മാരുടെ വെളിപ്പെടുത്തല്‍.

രണ്ട് ആണ്‍കുട്ടികളുടെ അമ്മയായ മിസ്സിസ് ഓ ഹാരാ മാര്‍ച്ച് 25 നാണ് മരിച്ചത്. 

മസ്തിഷ്‌ക്ക സ്രാവത്തിന് ചികിത്സ തേടിയെത്തിയ ഇവരുടെ കരളിന്റെ പ്രവര്‍ത്തനം പൊടുന്നനവേ നിലയ്ക്കുകയായിരുന്നു. ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ നിന്നും വിമാന മാര്‍ഗം ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി വിദഗ്ദ ചികിത്സ നല്കിയെങ്കിലും മരണത്തിന് കീഴടങ്ങി.തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മാര്‍ച്ച് 20 നു മുമ്പുള്ള ദിവസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ പാരാസെറ്റമോള്‍ ടാബലറ്റുകള്‍ ഇവര്‍ കഴിച്ചിരുന്നു എന്ന് കണ്ടത്.

Scroll To Top