Wednesday September 20, 2017
Latest Updates

മലയാളികളുടെ മെനുവില്‍ ഇനി പാനിപൂരിയും…

മലയാളികളുടെ മെനുവില്‍ ഇനി പാനിപൂരിയും…

കൊച്ചി:ഉത്തരേന്ത്യക്കാരുടെ പാനിപുരി അഥവാ ഗോള്‍ഗപ്പാസ് ഇപ്പോള്‍ മലയാളികളുടെ ഇഷ്ടഭക്ഷണമായിതീര്‍ന്നു. കൗമാരപ്രായക്കാരിലാണ് പാനി പൂരിയോടു കുടൂതല്‍ താല്പര്യം. പൂരിയുടെ മണവുംരൂചിയും മാത്രമല്ല പത്ത് രൂപയില്‍ഒതുങ്ങുന്ന സ്വാദിഷ്ടമായ വിഭവം എന്ന മേന്‍മയും ഇതിനുണ്ട്. 
ബാഗ്ലൂര്‍ പോലുള്ള മെട്രോ നഗരങ്ങളില്‍ സജീവമായ പാനിപൂരി കൊച്ചിയുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിലും നിറസാന്നിധ്യമായി.PANI POORI.jpg

റോഡുവക്കിലെ പാനിപൂരി കഴിക്കുന്നതില്‍ ചില ദൂഷ്യങ്ങളുണ്ടെന്നു മനസിലായതോടെ വീടുകളില്‍ ഇവ പരീക്ഷിച്ചു തുടങ്ങി. ആരോഗ്യകരമായി നമ്മുക്ക് വീട്ടില്‍തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് പാനി പൂരി.ഈ നോര്‍ത്ത് ഇന്ത്യന്‍ ലഘുഭക്ഷണം ഉണ്ടാക്കാന്‍ എളുപ്പമാണ്.

നമ്മുടെ കപ്പയുടെയും കള്ളപ്പത്തിന്റെയും ഒന്നും ഏഴയലത്ത് വരില്ലെങ്കിലും ഒരു ചേഞ്ചിനു കഴിക്കാം ഈ പാനിപ്പൂരിയും !

എങ്ങനെയാണ് പാനിപൂരി ഉണ്ടാക്കുന്നതെന്ന് അറിയാന്‍ വീഡിയോ കാണാം 

Scroll To Top