Monday December 05, 2016
Latest Updates

പാണ്ട വരുന്നു ,അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വാഗ്ദാനം 

പാണ്ട വരുന്നു ,അയര്‍ലണ്ടില്‍ വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വാഗ്ദാനം 

ഡബ്ലിന്‍:വേസ്റ്റ് മനേജ്‌മെന്റ് കമ്പനിയായ പാണ്ട വൈദ്യുതി രംഗത്തേക്കും കാലെടുത്തു വയ്ക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 40 മില്ല്യണ്‍ യൂറോ നിക്ഷേപിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി രംഗത്ത് രാജ്യത്തെ അഞ്ചാമത്തെ സേവന ദാതാക്കളാകുവാന്‍ കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷന്‍ പാണ്ടക്ക് പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.

പാണ്ടയുടെ കടന്നു വരവ് ഇലക്ട്രിസിറ്റി രംഗത്തെ കൂടുതല്‍ മത്സരക്ഷമമാക്കും. യൂണിറ്റിന് 15.47 സെന്റ് എന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് പാണ്ട സേവനം വാഗ്ദാനം ചെയ്യുന്നത്. ഇതോടെ മറ്റു സേവന ദാതാക്കളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാവും. നിലവില്‍ വേസ്റ്റ് മാനേജ്‌മെന്റ് രംഗത്ത് തങ്ങളുടെ ഉപഭോക്താക്കളായ 150,000 പേരെ തുടക്കത്തില്‍ തന്നെ ആകര്‍ഷിക്കാനാണ് ഈമന്‍, നോവല്‍ വാട്ടേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനി പദ്ധതിയിടുന്നത്.
ജീവനക്കാരുടെ എണ്ണം 700ല്‍ നിന്നും വര്‍ദ്ധിപ്പിച്ച് നിരവധി അനുബന്ധ വികസന പദ്ധതികളും തങ്ങള്‍ ഉദ്ദേശിക്കുന്നതായി കമ്പനി വക്താക്കള്‍ പറഞ്ഞു.ഉപഭോക്തൃ സേവന രംഗത്തെ പ്രമുഖരായ ബൊങ്കെഴ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഡേവിഡ് കേര്‍ തീരുമാനം സ്വാഗതം ചെയ്തു. വൈദ്യുത രംഗത്തെ മത്സരം കൂടുന്നതോടെ വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വിലയിരുതി.

2013 നും 2014നും ഇടയിലായി അയര്‍ലണ്ടില്‍ വൈദ്യുതി ചാര്‍ജില്‍ 5.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഫ്രാന്‍സിനും ലക്‌സംബര്‍ഗിനും ശേഷം യൂറോപ്പിലെ തന്നെഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു ഇത്. യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍
2.9 ശതമാനം മാത്രമായിരുന്നു ഈ കാലയളവില്‍ ശരാശരി നിരക്ക് വര്‍ദ്ധനവ്.

Scroll To Top