Tuesday December 06, 2016
Latest Updates

പനാമ വിവാദം: അയര്‍ലണ്ടിനുള്ള മുന്നറിയിപ്പെന്ന് ഉപ പ്രധാനമന്ത്രി,ഐസ് ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

പനാമ വിവാദം: അയര്‍ലണ്ടിനുള്ള മുന്നറിയിപ്പെന്ന് ഉപ പ്രധാനമന്ത്രി,ഐസ് ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

ഡബ്ലിന്‍: കഴിഞ്ഞ ദിവസം പുറത്തു വന്ന വിവാദ പനാമ രേഖകള്‍ അയര്‍ലണ്ടിനുള്ള മുന്നറിയിപ്പാണെന്ന് കാവല്‍ ഉപപ്രധാനമന്ത്രി ജൊവാന്‍ ബര്‍ട്ടന്‍. എല്ലാ കമ്പനികളും കൃത്യമായി ടാക്‌സ് അടയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ബര്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

ലേബര്‍ പാര്‍ട്ടി നേതാവു കൂടിയായ ബര്‍ട്ടന്‍, അണികള്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കും അയച്ച ഇമെയിലില്‍ ടാക്‌സ് പിരിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ എടുക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ടാക്‌സ് വെട്ടിക്കുന്ന കമ്പനികളെ പിടികൂടണമെന്നും, അത് ടാക്‌സ് കൃത്യമായി അടയ്ക്കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുമെന്നും ബര്‍ട്ടന്‍ വ്യക്തമാക്കി.

ലോകത്തെ പല നേതാക്കളുടെയും സിനിമാ താരങ്ങളുടേതുമടക്കമുള്ള കള്ളപ്പണ വിവരങ്ങളാണ് പനാമ രേഖയിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യക്കാരായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയവരുടെയും പേരുകള്‍ രേഖയിലുണ്ട്.

ലോക രാജ്യങ്ങളില്‍ പലതിനെയും പ്രതിസന്ധിയിലാക്കിയ പനാമ പേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നാലെ ഐസ് ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മന്ദര്‍ ഡേവിഡ് ഗണ്‍ലാഗ്‌സണ്‍ രാജിവച്ചു.വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം നിക്ഷേപിക്കാന്‍ സഹായിക്കുന്ന മോസാക് ഫൊന്‍സകെയുടെ രേഖകള്‍ പുറത്തായതിനെ തുടര്‍ന്നാണ്,പനാമ വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗണ്‍ലോഗ്‌സണിനും ഭാര്യയ്ക്കും ബ്രിട്ടീഷ് കമ്പനിയായ വിന്‍ട്രീസില്‍ ഓഹരിയുണ്ടെന്നും പാനമ വെളിപ്പെടുത്തലുകളുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന പ്രസിഡന്റ് ഹ്യുവാന്‍ കാര്‍ലോസ് അടിയന്തരമായി തിരിച്ചെത്തിയാണ് ഗണ്‍ലാഗ് സണിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.

രാജ്യത്തെ ബാങ്കുകളുടെ വിശ്വാസ്വത കളഞ്ഞു കുളിച്ചുവെന്നതാണ് പ്രധാന ആരോപണം’.

അതേസമയം, തന്റെ കുടുംബത്തിന്റെ വിദേശ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.മക്കളായ ഹസന്‍ നവാസിനും ഹുസൈന്‍ നവാസിനും, മറിയമ്മിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ജുഡീഷ്യല്‍ കമ്മീഷനെയാണ് നിയോഗിച്ചത്.

വ്‌ലാഡിമര്‍ പുടിന്‍, ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡിഎല്‍എഫ് ഗ്രൂപ്പ് മേധാവി കെപി സിംഗ്, അപ്പോളോ ഗ്രൂപ്പിലെ കുടുംബാംഗങ്ങള്‍, അഡ്വ. ഹരീഷ് സാല്‍വേ തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ മോസാക് ഫൊന്‍സകെയുടെ രേഖകളിലുണ്ട്.

Scroll To Top