Sunday December 04, 2016
Latest Updates

ഇന്ന് ഓശാന:ഡബ്ലിനിലും,കോര്‍ക്കിലും,ഗോള്‍വേയിലും,ലിമറിക്കിലും ഒരുക്കങ്ങളായി

ഇന്ന് ഓശാന:ഡബ്ലിനിലും,കോര്‍ക്കിലും,ഗോള്‍വേയിലും,ലിമറിക്കിലും ഒരുക്കങ്ങളായി

ഡബ്ലിന്‍ :ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന പെരുനാള്‍ ആഘോഷിക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു കഴുതപ്പുറത്തു കയറി ജറുസലം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയെയാണ് ഓശാന അനുസ്മരിപ്പിക്കുന്നത്.

അയര്‍ലണ്ടിലെ വിവിധ പള്ളികളില്‍ ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടത്തപെടും.

ഡബ്ലിനില്‍ സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഓശാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മസമയ ക്രമീകരണം താഴെപറയും വിധം ക്രമീകരിച്ചിരിക്കുന്നു.

12.30 pm മേരി ഇമ്മാകുലേറ്റ് ദേവാലയം, ഇഞ്ചിക്കോര്‍
02.00 pm സെന്റ് ഫീനിയന്‍സ് പള്ളി, സ്വോര്‍ഡ്‌സ്
03.30 pm സെന്റ് മാര്‍ക്ക് ദേവാലയം, താല
04.00 pm സെന്റ് ബ്രിജിഡ് ദേവാലയം, ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍
04.00 pm ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍

04 .30 pm:കാരിത്താസ് ചാപ്പല്‍,മെറിയോണ്‍ ഗേറ്റ്
05.5 0 pm സെന്റ് ഫെര്‍ഗെല്‍സ് ചര്‍ച്,കില്ലെര്‍ണി റോഡ് , ബ്രേ

ഡബ്ലിനിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓശാനയുടെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും രാവിലെ 9.30 നു സ്മിത്ത് ഫീല്‍ഡ് ദേവാലയത്തില്‍ നടത്തപ്പെടും.ഫാ.എല്‍ദോസ്,ഫാ.ജിനു എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ഓശാന ശുശ്രൂഷകള്‍ ഇന്ന് 2,30 നു ഡബ്ലിന്‍ ക്‌ളോഡാല്‍കിനിലെ ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയില്‍ ആരംഭിക്കും

അയര്‍ലണ്ടിലെ ക്‌നാനായ സിറിയന്‍ യാക്കോബായസഭയുടെ ആഭിമുഖ്യത്തില്‍ ഡോണിബ്രൂക്ക് സെ.മേരീസ് ക്‌നാനായ സിറിയന്‍ യാക്കോബായ ദേവാലയത്തില്‍ ഇന്ന് ഓശാന പെരുനാളിന്റെ ശുശ്രൂഷകള്‍ നടത്തപ്പെടും

കോര്‍ക്ക്:കോര്‍ക്കില്‍ കോര്‍ക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നാരംഭിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ചാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക.

ലിമറിക്ക്:ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് സെന്റ് പോള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടെ ലീമറിക്കില്‍ സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും.ഫാ.ജോസഫ് വെള്ളനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും

ഗാല്‍വേ:സെന്റ് തോമസ് കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.കുരുത്തോലവിതരണവും ഉണ്ടായിരിക്കും.ഗാള്‍വേ വെസ്റ്റിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍.

Scroll To Top