Sunday July 23, 2017
Latest Updates

ഇന്ന് ഓശാന ഞായര്‍:ഡബ്ലിനിലും,കോര്‍ക്കിലും,ഗോള്‍വേയിലും,ലീമെറിക്കിലും പെരുന്നാള്‍ ആഘോഷങ്ങള്‍

ഇന്ന് ഓശാന ഞായര്‍:ഡബ്ലിനിലും,കോര്‍ക്കിലും,ഗോള്‍വേയിലും,ലീമെറിക്കിലും പെരുന്നാള്‍ ആഘോഷങ്ങള്‍

ഫോട്ടോ: വാട്ടര്‍ഫോര്‍ഡില്‍ ഇന്നലെ നടന്ന ഓശാനതിരുനാള്‍ ആഘോഷത്തില്‍ നിന്നും

ഡബ്ലിന്‍ :ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന പെരുനാള്‍ ആഘോഷിക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു കഴുതപ്പുറത്തു കയറി ജറുസലം ദേവാലയത്തിലേക്ക് നടത്തിയ ചരിത്രയാത്രയെയാണ് ഓശാന അനുസ്മരിപ്പിക്കുന്നത്.

അയര്‍ലണ്ടിലെ വിവിധ പള്ളികളില്‍ ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടത്തപെടും.

ഡബ്ലിനില്‍ സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഓശാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മസമയ ക്രമീകരണം താഴെപറയും വിധം ക്രമീകരിച്ചിരിക്കുന്നു.

1.താല: St. Mark’s Church, Springfield, Tallaght – 10.00 a.m
2.ബ്‌ളാഞ്ചസ് ടൌണ്‍: St. Brigid’s Church Blanchardstown – 1.30 p.m
3. ബൂമോണ്ട് :Church of The Nativity of our Lord, Beaumont – 2.00 p.m
4.സ്വോര്‍ഡ്സ് : St. Finian’s Church, River Valley, Swords – 2.00 pm
5. ബ്രേ: St. Fergal’s Church, Killarney Road, Bray – 3.00 p.m
6.ഇഞ്ചിക്കോര്‍: Mary Immaculate Church, Inchicore – 3.30 p.m
7.ഫിസ്ബറോ : St. Peter’s Church, Phibsborough – 4.00 p.m
8.ബ്ളാക്ക്റോക്ക് : Church of Guardian Angel’s Newtown park avenue, Blackrock – St. Joseph’s – 4.30 p.m
9. ലൂക്കന്‍:Divine Mercy Church, Lucan – 5.00 p.m

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ

ഡബ്ലിനിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഓശാനയുടെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും രാവിലെ 9.15 നു സ്മിത്ത് ഫീല്‍ഡ് ദേവാലയത്തില്‍ നടത്തപ്പെടും.ഫാ.ജേക്കബ് ഫിലിപ്പ് നടയില്‍ കാര്‍മ്മികത്വം വഹിക്കും.

ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഓശാന പെരുനാള്‍ ശുശ്രൂഷകള്‍ ഉച്ചയ്ക്ക് 1.30 ന് ലൂക്കന്‍ പ്രിസ്ബിറ്റേറിയന്‍ പള്ളിയില്‍ ആരംഭിക്കും. ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായില്‍ കാര്‍മികത്വം വഹിക്കും.

സീറോ മലങ്കര സഭ
അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന് (ഓശാന ഞായര്‍)തുടക്കമാവും. ഓശാന ശുശ്രൂഷകള്‍ ഇന്ന് 2,30 നു ഡബ്ലിന്‍ ക്ളോഡാല്‍കിനിലെ ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയില്‍ ആരംഭിക്കും.ഫാ.അബ്രാഹം പതായ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും.
ലീമെറിക്ക്:
ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടക്കുന്ന ധ്യാനത്തിനോട് അനുബന്ധിച്ചാണ് ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.രാവിലെ 9 നു ആരംഭിക്കുന്ന ധ്യാനം ഉച്ചകഴിഞ്ഞു 1മണിക്ക് സമാപിക്കും.

കോര്‍ക്ക്:കോര്‍ക്കില്‍ കോര്‍ക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ചാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക.

ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് വിശുദ്ധ കുര്‍ബാന.ഫാ.ജോസഫ് വെള്ളനാല്‍,ഫാ.റെജി മാത്യു,ഫാ.സെബാസ്‌ററ്യന്‍ അറയ്ക്കല്‍, എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കോര്‍ക്ക്: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 11 മണിക്ക് ഫാ.ബിജു എം പാറേക്കാട്ടില്‍ കശീശ്ശായുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടും.
ഗോള്‍വേ:സെന്റ് തോമസ് കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയോടെ സെന്റ് മേരീസ് കോളജ് ചര്‍ച്ചില്‍ ആരംഭിക്കും.കുരുത്തോലവിതരണവും ഉണ്ടായിരിക്കും.ഫാ.ജെയ്സണ്‍ കുത്തനാപ്പിള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അയര്‍ലണ്ടിലെ ക്നാനായ സിറിയന്‍ യാക്കോബായസഭയുടെ ആഭിമുഖ്യത്തില്‍ ഡോണിബ്രൂക്ക് സെ.മേരീസ് ക്നാനായ സിറിയന്‍ യാക്കോബായ ദേവാലയത്തില്‍ ഇന്ന് ഓശാന പെരുനാളിന്റെ ശുശ്രൂഷകള്‍ നടത്തപ്പെടും.
ഡബ്ലിന്‍: താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൈലാപ്പൂരിന്റെ മോര്‍ ഒസ്താത്തിയോസ് ഇസാക് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ ഇന്നലെ ഓശാന പെരുനാള്‍ കൊണ്ടാടി.

ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌ള്‌സ് പള്ളിയില്‍ ഇന്നലെ നടന്ന ഓശാന ശുശ്രൂഷകള്‍ക്കും തുടര്‍ന്ന് വി .കുര്‍ബാനയ്ക്കും അസിസ്റ്റന്റ് വികാരി ഫാ .ബിജു പാറേക്കാട്ടില്‍ കാര്‍മ്മികത്വം വഹിച്ചു.

Scroll To Top