Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ധനികപട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനം ഇന്ത്യാക്കാരന് തന്നെ

അയര്‍ലണ്ടിലെ ധനികപട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനം ഇന്ത്യാക്കാരന് തന്നെ

ഡബ്ലിന്‍:കേരളത്തിലെ പഴയ മൂന്നാംപാഠ പുസ്തകത്തില്‍’കൃഷ്ണപുരം ബ്ലോക്കില്‍ ഇത്തവണയും ഒന്നാം സമ്മാനം വേലപ്പനുതന്നെ’എന്ന് തുടങ്ങുന്ന ഒരു പാഠമുണ്ട്.കൃഷിമഹത്വം എന്നൊരു ചെറുകഥയാണത്.കൃഷ്ണപുരം ബ്ലോക്കിലെ ഏറ്റവും മികച്ച കൃഷിക്കാരനെ അവതരിപ്പിക്കുന്ന  കഥയാണത്.അതേ പോലെ തന്നെയാണ് ഇന്ത്യക്കാരനായ പല്ലോന്‍ജി മിസ്ത്രിയുടെ ബഹുമതിയും. അയര്‍ലണ്ടിലെ ധനികരില്‍ ഒന്നാമനെ പ്രഖ്യാപിക്കുന്ന കണക്ക് വരുമ്പോള്‍ ഏതാനം വര്‍ഷങ്ങളായി പല്ലോന്‍ജിയല്ലാതെ മറ്റൊരു പേരുമില്ല!. ഫോര്‍ബ്‌സിന്റെ 2015ലെ റിച്ച് ലിസ്റ്റില്‍ അയര്‍ലണ്ടില്‍ നിന്നും ആകെ അഞ്ച് പേരാണ് ഉള്‍പ്പെട്ടിട്ടുട്ടുള്ളത്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. 79 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തി.

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

 ലാന്‍ഡ് റോവര്‍, ജാഗ്വര്‍, ടെറ്റ്‌ലി ടീ തുടങ്ങിയ ബിസ്‌നസ് സംരംഭങ്ങളുടെ ഭാഗമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമയാണ് പല്ലോന്‍ജി മിസ്ത്രി. 16.3 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഐറിഷ് വനിതയായ ഡബ്ലിന്‍കാരി പാസ്റ്റി പെറിന്‍ ഡുബാഷിനെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ആഗോള തലത്തില്‍ ധനികരുടെ ലിസ്റ്റില്‍ 55ാം സ്ഥാനത്താണ് പല്ലോന്‍ജി.

ടാറ്റാ ഗ്രൂപ്പിന്റെ വലിയൊരു പങ്ക് ഓഹരിയും ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ തന്നെ.ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ പിതാവാണ് പല്ലോന്‍ജി.ബോംബയിലാണ് പല്ലോന്ജി മിസ്ത്രിയുടെ സ്ഥിരതാമസം 

അയര്‍ലണ്ടില്‍ ജനിച്ചു വളര്‍ന്ന ഏറ്റവും വലിയ സമ്പന്നന്‍ ഐറിഷ് വ്യവസായിയായും ഡിജിസെല്‍ സ്ഥാപകനുമായ ഡെനിസ് ഒ ബ്രിയാനാണ്. 6.8 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. മാര്‍ട്ടിന്‍ നൗട്ടന്റെ ഗ്ലിന്‍ ഡിപ്ലെക്‌സ് (2.8 ബില്യണ്‍ ഡോളര്‍), അമേരിക്കന്‍ വംശജനായ ഐറിഷ് പൗരന്‍ ജോണ്‍ ഡൊറാന്‍സ് മൂന്നാമന്‍ (2.6 ബില്യാണ്‍), വ്യവസായി ഡെര്‍മോട്ട് ഡെസ്മണ്ട് (1.8 ബില്യണ്‍) എന്നിവരാണ് മറ്റുള്ളവര്‍. 

ആഗോളതലത്തില്‍ ഇത്തവണ 1826 പേരാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയത്. മെക്‌സിക്കന്‍ ടെലകോം ഭീമന്‍ കാര്‍ലോസ് സ്ലിം ആണ് ബില്‍ഗേറ്റ്‌സിന് തൊട്ടുപിന്നില്‍. അമേരിക്കക്കാരിയായ ക്രിസ്റ്റി വാള്‍ട്ടനാണ് ഏറ്റവും ധനികയായ സ്ത്രീ. 41.7 ബില്യണ്‍ ആണ് ഇവരുടെ ആസ്തി. അമേരിക്കയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത്. 

Scroll To Top