Wednesday June 28, 2017
Latest Updates

ഡബ്ലിന്റെ ഐക്യദാര്‍ഢ്യം: സിറ്റി ഹാളിനു മുകളില്‍ 15 മുതല്‍ പാലസ്തീന്‍ പതാക

ഡബ്ലിന്റെ ഐക്യദാര്‍ഢ്യം: സിറ്റി ഹാളിനു മുകളില്‍ 15 മുതല്‍ പാലസ്തീന്‍ പതാക

ഡബ്ലിന്‍ : പാലസ്തീന്‍ പതാക സിറ്റി ഹാളിനു മുകളില്‍ പാറിപ്പറക്കും.അവിടുത്തെ ജനതയോടുള്ള ഐക്യദാര്‍ഢ്യ സൂചകമായാണ് പതാക ഉയരുന്നത്.ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഇതു സംബന്ധിച്ച പ്രമേയം ഇന്നലെ പാസാക്കി. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ടി കൗണ്‍സിലര്‍ ജോണ്‍ ല്യയോണ്‍സാണ് അവതരിപ്പിച്ച പ്രമേയത്തെ 42 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. 11 പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തി. ഏഴു പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.15 മുതലാണ് ഒരു മാസത്തേക്ക് സിറ്റിഹാളിനു മുകളില്‍ പാലസ്തീന്‍ പതാക പാറുക. ഈ ദിനത്തെ നക്ബ ദിനം എന്നാണ് അടയാളപ്പെടുത്തുന്നത്.ഇസ്രായേലിന്റെ സ്വാതന്ത്ര്യ ദിനമാണത്.

Scroll To Top