Saturday December 10, 2016
Latest Updates

സിസ്റ്റര്‍ അമല കേസിലെ പ്രതിയ്ക്ക് ഏത് കന്യാസ്ത്രീമഠം കണ്ടാലും ആക്രമിക്കുന്ന സ്വഭാവമാണെന്ന് പോലിസ് 

സിസ്റ്റര്‍ അമല കേസിലെ പ്രതിയ്ക്ക് ഏത് കന്യാസ്ത്രീമഠം കണ്ടാലും ആക്രമിക്കുന്ന സ്വഭാവമാണെന്ന് പോലിസ് 

കോട്ടയം: സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി സതീഷ് ബാബുവിന് ഏത് കന്യാസ്ത്രീമഠം കണ്ടാലും ആക്രമിക്കുന്ന സ്വഭാവമാണെന്നു പൊലീസ്. പാല ലിസ്‌ക്യു കാര്‍മ്മലീത്താ മഠം ആക്രമിക്കാനുള്ള പദ്ധതി ദിവസങ്ങള്‍ക്കു മുമ്പേ സതീഷ് ബാബു തയ്യാറാക്കി. കൊലപാതകം നടത്തുന്നതിനു മുമ്പ് 13 ാം തീയതി മഠത്തിനുള്ളില്‍ കയറി ഇയാള്‍ മറ്റൊരു കന്യാസ്ത്രീയെ ആക്രമിച്ചിരുന്നു.

സംഭവം നടന്ന ദിവസം മഠത്തിനുള്ളില്‍ കടന്ന സതീഷ് ബാബു മുറിക്കുള്ളില്‍ നടക്കുന്നതിനിടെ സിസ്റ്റര്‍ അമലയുടെ മുറിയിലെത്തി തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകം നടത്തിയതിനു ശേഷവും പ്രതി സ്ഥലത്തെത്തിയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടങ്ങിയപ്പോള്‍ ഇയാള്‍ മുങ്ങി.

ആക്രമണങ്ങള്‍ മുന്‍കൂട്ടി തയാറാക്കി ചെയ്യുക ഇയാളുടെ രീതിയാണ്. ജോലി ചെയ്തു കിട്ടുന്ന പണം മുഴുവന്‍ കളളുകുടിക്കാനായാണ് ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയതിനു ശേഷം ഇയാള്‍ പോയ ഷാപ്പില്‍ നിന്നും മഠത്തിലെ കുട ലഭിച്ചിരുന്നു.
സിസ്റ്റര്‍ അമല കൊല്ലപ്പെട്ടതിനു ശേഷം പൊലീസ് എത്തുന്നതിനു മുമ്പ് വസ്ത്രം മാറ്റിയതില്‍ തെറ്റില്ലെന്നു പൊലീസ് പറഞ്ഞു. വിരലടയാളവും മറ്റു ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

Scroll To Top