Saturday February 25, 2017
Latest Updates

കന്യാസ്ത്രിയുടെ കൊലപാതകം:മുഖ്യപ്രതി അറസ്റ്റില്‍ 

കന്യാസ്ത്രിയുടെ കൊലപാതകം:മുഖ്യപ്രതി അറസ്റ്റില്‍ 

പാലാ: ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്ന സതീഷ് ബാബു പിടിയിലായി. ഹരിദ്വാറിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാത്രി 11 മണിക്കാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടെ ചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഹരിദ്വാരിലെ ബന്ധുവിന്റെ ഫോണ്‍നമ്പറിലേക്ക് ഇയാളുടെ ഫോണില്‍ നിന്ന് ഒരു കോള്‍ വന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. തുടര്‍ന്ന്, ഹരിദ്വാര്‍ പൊലീസുമായി ബന്ധപ്പെട്ടു സതീഷിനെ പിടികൂടുകയായിരുന്നു.

കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ ശേഖരിച്ച തെളിവുകള്‍ സതീഷ്ബാബു തന്നെയാണ് കേസിലെ പ്രതിയെന്ന സംശയത്തെ ബലപ്പെടുത്തുന്നതായി പൊലീസ് പറഞ്ഞു.

Scroll To Top