Sunday December 11, 2016
Latest Updates

ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പാക്കിസ്ഥാനി യുവാവിനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു 

ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പാക്കിസ്ഥാനി യുവാവിനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു 

ഡബ്ലിന്‍:യൂ കെ യില്‍ ഓടികൊണ്ടിരുന്ന ബസില്‍ വെച്ച് 18 വയസുകാരിയെ ലൈംഗീകമായി അക്രമിച്ച കേസിലെ പ്രതി പാക്കിസ്ഥാന്‍ സ്വദേശി മിയാന്‍ ഷഹീദിനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗാര്‍ഡ പിടികൂടി.

സ്‌കോട്ട്‌ലണ്ടില്‍ താമസിച്ചിരുന്ന 19 വയസുകാരനായ പ്രതി പോലീസിനു പിടി കൊടുക്കാതെ ലിമറിക്കില്‍ താമസിച്ചു വരികയായിരുന്നു.ഇതിനിടെ കേസിന്റെ വിചാരണ പ്രതിയുടെ അഭാവത്തില്‍ പൂര്ത്തിയാക്കിയ കോടതി ഇയാള്‍ക്ക് രണ്ടര വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.ഇതേ തുടര്‍ന്ന് മിയാന് വേണ്ടി യൂറോപ്യന്‍ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

അയര്‍ലണ്ടില്‍ ഇയാള്‍ക്ക് വേണ്ടി ഗാര്‍ഡ അരിച്ചു പെറുക്കി തിരച്ചില്‍ നടത്തിയെങ്കിലും നിരാശരായിരിക്കവെയാണ് ഇന്നലെ രാത്രി പത്തര മണിയോടെ ദുബായിക്ക് പോകാനായി പ്രതി എയര്‍ പോര്‍ട്ടില്‍ എത്തിയത്.ഇന്നലെ ക്ലോണ്‍ട്രാഫ് സ്റ്റേഷനില്‍ പാര്‍പ്പിച്ച ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Scroll To Top