Saturday December 03, 2016
Latest Updates

ക്രൈസ്തവരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; 65 പേര്‍ കൊല്ലപ്പെട്ടു

ക്രൈസ്തവരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; 65 പേര്‍ കൊല്ലപ്പെട്ടു

ലഹോര്‍: പാക്കിസ്ഥാനിലെ ലഹോറിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 300ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറരയോടെ ലഹോറിലെ ഗുല്‍ഷാന്‍ ഇ ഇക്ബാല്‍ പാര്‍ക്കിലായിരുന്നു ഭീകരന്‍ പൊട്ടിത്തെറിച്ചത്.

ഈസ്റ്റര്‍ ചെലവഴിക്കാനായി പാര്‍ക്കിലെത്തിയ ക്രൈസ്തവരെയായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് എന്ന് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പാര്‍ക്കില്‍ വന്‍ തിരക്കുള്ള സമയമായിരുന്നു സ്‌ഫോടനം.

ഭീകര സംഘടനയായ തെഹ്‌രികെ താലിബാനുമായി ബന്ധമുള്ള ജമാ അത്തുല്‍ അറാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ക്രൈസ്തവരായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഭീകരരുടെ വക്താവായ എഹ്‌സനുള്ള എഹ്‌സാന്‍ പറഞ്ഞു. ഇത് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മുന്നിയിപ്പാണെന്നും ആക്രമണങ്ങള്‍ തുടരുമെന്നും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും മറ്റുമെതിരെ നിരവധി ഭീകരാക്രമണങ്ങളാണ് നടന്നത്. ഇവരുടെ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ സംരക്ഷണ നടപടികള്‍ ഉണ്ടാവുന്നുമില്ല.la2 la1la 3

Scroll To Top