Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ നിധി സജേഷിന്റെ ഗാനമുള്‍പ്പെട്ട ജിനോ കുന്നുംപുറത്തിന്റെ ആല്‍ബം ‘പൈതല്‍’ ഇന്ന് പുറത്തിറങ്ങും

അയര്‍ലണ്ടിലെ നിധി സജേഷിന്റെ ഗാനമുള്‍പ്പെട്ട ജിനോ കുന്നുംപുറത്തിന്റെ ആല്‍ബം ‘പൈതല്‍’ ഇന്ന് പുറത്തിറങ്ങും

ഡബ്ലിന്‍:വിദേശ മലയാളി കുരുന്നുകള്‍ ഉള്‍പ്പെടെ 23 ബാലികമാര്‍ അണിനിരക്കുന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പൈതല്‍’ ശിശുദിനത്തില്‍(ഇന്ന്)പുറത്തിറങ്ങും. കേരളത്തിലും വിദേശത്തുമുള്ള ഇത്രയധികം കുരുന്നുകളെ ഒന്നിച്ചണിനിരത്തി കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. ജിനോ കുന്നുംപുറമാണ് പ്രവാസി മലയാളി കുരുന്നുകളെക്കൂടി ഉള്‍പ്പെടുത്തി ‘പൈതല്‍’ ആല്‍ബം ഒരുക്കിയിരിക്കുന്നത്. ജിനോയുടെ നൂറ്റിരണ്ടാമതു സംഗീത ആല്‍ബമാണിത്.

തൊടുപുഴയിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഓര്‍ഫനേജില്‍ ഇന്ന് വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങില്‍ പി ജെ ജോസഫ് എം എല്‍ എയും, പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രനും, ചേര്‍ന്ന് ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിക്കും.

വിദേശത്തു വസിക്കുന്ന മലയാളി കുരുന്നുകള്‍ മലയാള വരികള്‍ വളരെ വ്യക്തതയോടെയും ശ്രുതിമധുരമായും പാടുന്നത് ‘പൈതല്‍’ ആല്‍ബത്തെ തികച്ചും ശ്രദ്ധേയമാക്കുന്നു.
11 അതിമനോഹര ഗാനങ്ങളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഗാനങ്ങളുടെ രചന മനോജ് ഇലവുങ്കല്‍, ലിജോഷ് വേഴപ്പിള്ളി, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, സണ്ണി പന്നിയാര്‍കുറ്റി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. നെല്‍സണ്‍ പീറ്ററാണ് ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

നിധി സജേഷ് (ബ്‌ളാഞ്ചസ് ടൌണ്‍)

നിധി സജേഷ് (ബ്‌ളാഞ്ചസ് ടൌണ്‍)

അയര്‍ലണ്ടില്‍ നിന്നുള്ള നിധി സജേഷിനെ കൂടാതെ അന്നക്കുട്ടി (ഷാര്‍ജ), അശ്വതി നായര്‍ (ദുബായ്), ബെനിറ്റ് മറിയ ബോബ് (യു. എസ്. എ), ജാനറ്റ് ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഇസബെല്ലാ ലിസ ജോര്‍ജ് (ബാംഗ്ലൂര്‍), നേദ്യ ബിനു (മസ്‌കറ്റ്), റോസ് ടിന്റോ (മസ്‌കറ്റ്), റ്റിന്‍സ ബിജു (കുവൈറ്റ്), റ്റിയ റോസ് തോമസ് (കുവൈറ്റ്) എന്നിവരാണ്’പൈതല്‍’ ആല്‍ബത്തില്‍ പാടുന്ന പ്രവാസി മലയാളി കുരുന്നുകള്‍. ഇവരോടൊപ്പം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശ്രേയ ജയദീപ്, ആര്യനന്ദ ബാബു, അന്ന റോസ് ആന്റണി, ആന്‍ലിയാ ആന്‍സ്മിത്, ആവണി പി ഹരീഷ്, ഡയോണ മാത്യു, ജെന്നിഫര്‍ ആലിസ്, നിയ പതിയാല, സീയോന്‍ ജിനോ, നിയ ഷാജു, സഞ്ജന സാജന്‍,ശ്രേയ അന്ന ജോസഫ്, സിക്ക വിജയന്‍ എന്നിവരും ആല്‍ബത്തിലെ അവിസ്മരണീയ ഗാനങ്ങളില്‍ അണിനിരക്കുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരും സംവിധാനങ്ങളുമാണ് ‘പൈതല്‍’ ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ഒരു വര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ആല്‍ബം യാഥാര്‍ഥ്യമാകുന്നതെന്നും നിര്‍മ്മാതാവ് ജിനോ കുന്നുംപുറം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും സി ഡിയ്ക്കും ബന്ധപ്പെടുക :India:9207003475,Ireland-0833715000

Scroll To Top